ബെര്‍ലിന്‍ : സംഘര്‍ഷ മേഖലകളിലേക്ക് ഒരിക്കലും ആയുധം അയക്കില്ലെന്ന നയത്തില്‍ നിന്നും ജര്‍മനി പിന്‍വാങ്ങുന്നു .
ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിൻറെ സാഹചര്യത്തിലാണ് ജര്‍മനിയുടെ ഈ ചരിത്രപരമായ തീരുമാനം . സ്വന്തം ശേഖരത്തില്‍ നിന്ന് ജര്‍മന്‍ സര്‍ക്കാര്‍ 1,000 ടാങ്ക് വിരുദ്ധ ആയുധങ്ങളും 500 സ്ടിംഗര്‍ വിമാനവിരുദ്ധ പ്രതിരോധ സംവിധാനങ്ങളും ഉക്രൈനിലേക്ക് അയക്കും.
ഉക്രൈനിന് 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ അയക്കാന്‍ നെതര്‍ലാന്‍ഡ്‌സിനോടും ഒമ്പത് ഹൊവിസ്റ്റര്‍ അയക്കാന്‍ എസ്റ്റോണിയയോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈനിലെ റഷ്യന്‍ അധിനിവേശം ഒരു വഴിത്തിരിവാണെന്നും യുദ്ധാനന്തര ലോകക്രമത്തിന് മുഴുവന്‍ ഭീഷണിയാണെന്നും അതുകൊണ്ട് തന്നെ ഉക്രൈനിന് എത്രയും വേഗം സഹായങ്ങള്‍ എത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ജര്‍മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു .
കീവ് അടക്കമുള്ള പ്രധാന ഉക്രേനിയന് നഗരങ്ങള്‍ റഷ്യന്‍ സൈന്യം കീഴടക്കുമ്പോള്‍ നിരവധി പാശ്ചാത്യ സഖ്യകക്ഷികളാണ് ഉക്രൈനിന് കൂടുതല്‍ തോക്കുകളും വെടിക്കോപ്പുകളും വിമാനവിരുദ്ധ പ്രതിരോധങ്ങളും നല്‍കി മുന്നോട്ട് വരുന്നത്. ഭൂഖണ്ഡത്തിലെ ആയുധങ്ങളുടെ വലിയൊരു ശതമാനം നിര്‍മിക്കുന്നത് ജര്‍മനിയാണ്. ഉക്രൈന്‍ വിഷയത്തില്‍ സ്വീകരിച്ച ആയുധ കയറ്റുമതി നയം എല്ലാ കാലത്തേക്കുമുള്ളതല്ലെന്ന് ജര്‍മനി വ്യക്തമാക്കിയിട്ടുണ്ട്.
എസ്റ്റോണിയ ഫിന്‍ലാന്റില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങി അത് സൈന്‍ ഓഫ് ചെയ്തപ്പോള്‍ 5,000 ഹെല്‍മെറ്റുകളും ഒരു ഫീല്‍ഡ് ഹോസ്പിറ്റലുമാണ് ജര്‍മനി അയക്കാന്‍ തയ്യാറായത്. ഇത് കനത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച ആയുധ കയറ്റുമതിക്ക് ജര്‍മനി തയ്യാറായത്.
യു എസ്സും നാറ്റോയും ഉക്രൈനിലേക്ക് സൈനിക ഉപകരണങ്ങളും ആയുധങ്ങളും അയക്കുന്നുണ്ട്. പോളണ്ട് കരമാര്‍ഗം വെടിമരുന്നും എസ്റ്റോണിയയും ലാത്വിയയും വെള്ളിയാഴ്ച അതിര്‍ത്തിയില്‍ ഇന്ധനം, ജാവലിന്‍ വിരുദ്ധ ആയുധങ്ങള്‍ മെഡിക്കല്‍ സപ്ലൈകള്‍ എന്നിവ ട്രക്ക് ചെയ്യുമെന്ന് ഉക്രൈന്‍ സൈന്യത്തെ അറിയിച്ചിട്ടുണ്ട്.
ചെക്ക് റിപ്പബ്ലിക്കും സ്ലോവാക്യയും അടക്കം കൂടുതല്‍ രാജ്യങ്ങള്‍ സഹായവുമായി ശനിയാഴ്ച മുന്നോട്ട് വന്നിട്ടുണ്ട്. 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കുമെന്ന് ബെല്‍ജിയം പ്രഖ്യാപിച്ചിട്ടുണ്ട്.
അറ്റ്‌ലാന്റിക്കിന് കുറുകെ യു എസ് സൈനിക സഹായം വര്‍ധിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രക്തച്ചൊരിച്ചില്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ജര്‍മനി ആയുധ കയറ്റുമതി തടയല്‍ നയം കൊണ്ടുവന്നത്. യൂറോപ്പിലെ ആയുധനിര്‍മാണത്തിലെ സുപ്രധാന ശക്തിയാണ് ജര്‍മനി. നിലവിലുള്ള നിയമപരമായ നിയന്ത്രണം ജര്‍മന്‍ സര്‍ക്കാരിൻറെ നിലപാട് മാറിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി ഇന്നലെ വ്യക്തമാക്കി . ഇത് ഉക്രൈനിൻറെ നിലനില്‍പ്പിൻറെ പ്രശ്‌നമാണെന്നും കഴിയുന്നത്ര സഹായിക്കാനുള്ള സമയമാണിതെന്നുമാണ് യൂറോപ്യന്‍ യൂണിയൻറെ നിലപാട്.