ബാലവേലയ്ക്ക് കുട്ടികളെഎത്തിച്ച വാഹനം പിടികൂടി ,സംഭവം ഇടുക്കിയില്‍

Kerala

ഇടുക്കി : ഏലത്തോട്ടത്തിലേക്ക് ബാലവേലയ്ക്ക് കുട്ടികളെഎത്തിച്ച വാഹനം പിടികൂടി ,സംഭവം കുമളിയില്‍. ജോലിക്കായി പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ടുവന്ന വാഹനം ആണ് പരിശോധന സംഘം പിടികൂടിയത്. വാഹനത്തില്‍ ഉണ്ടായിരുന്നത് മൂന്ന് പെണ്‍കുട്ടികള്‍. ഇവരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റും് . ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗവും പൊലീസും നടത്തിയ സംയുക്തമായ പരിശോധനയിലാണ് നടപടി.

ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലേക്ക് 12നും 15നും ഇടയില്‍ പ്രായമായ കുട്ടികളെ ജോലിക്ക് വേണ്ടി എത്തിക്കുന്നതായി മുന്‍പ് ജില്ല പഞ്ചായത്ത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കലക്ടറും നിര്‍ദേശം നല്‍കിയിരുന്നു. കുട്ടികളെ എത്തിക്കുന്ന ഏജന്റുമാരെ കേന്ദ്രികരിച്ചാണ് അന്വേഷണം. കോവിഡ് പശ്ചാത്തലത്തില്‍ തൊഴിലാളി വാഹനങ്ങള്‍ വരാതായതോടെ കുട്ടികളെയടക്കം മേഖലയിലെ ലയങ്ങളില്‍ താമസിപ്പിച്ച് ജോലി ചെയ്യിക്കുന്നതായും സൂചനയുണ്ട്. കൂലി കുറച്ചു നല്‍കിയാല്‍ മതി എന്നതിനാലാണ് തമിഴ്‌നാട്ടില്‍ നിന്നും കുട്ടികളെ ബാലവേലക്കായി എത്തിക്കുന്നത്.