ആള്‍മാറാട്ടം നടത്തി ചികിത്സയുടെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് കൊച്ചിയില്‍ അമ്മയും മകളും അറസ്റ്റില്‍

Kerala

ആള്‍മാറാട്ടം നടത്തി മൂന്നു വയസ്സുകാരിയുടെ ചികിത്സയുടെ പേരില്‍ വ്യാജപോസ്റ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത അമ്മയും മകളും പൊലീസിന്റെ പിടിയില്‍. പാല ഓലിക്കല്‍ കുടംബാംഗവും ഇപ്പോള്‍ എരൂര്‍ ഷാസ് മിസ്റ്റിക് ഹെയ്റ്റ് ഫ്‌ലാറ്റില്‍ താമസിച്ചു വരികയും ചെയ്യുന്ന മറിയാമ്മ സെബാസ്റ്റ്യാന്‍(59), മകള്‍ അനിത റ്റി(29) എന്നിവരെയാണ് ചേരാനല്ലൂര്‍ പൊലീസ് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുള്ളത്.

കൊച്ചി അമൃത ആശുപത്രിയില്‍ ചിക്‌സയിലുള്ള പെരുമ്ബാവൂര്‍ രായമംഗലം സ്വദേശിയായ പ്രവീണിന്റെ മകളുടെ ചികത്സയ്ക്കായി ചാരിറ്റി പ്രവര്‍ത്തകനായ ഫറൂക്ക് ചെറുപ്പുളശ്ശേരി മുഖാന്തിരം സാമൂഹ്യമാധ്യമങ്ങളില്‍ സാഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടിരുന്നു.ഇതെത്തുടര്‍ന്ന് നാനാതുറകളില്‍ നിന്നും സഹായം പ്രവഹിക്കുകയും ചെയ്തു. ഈ മാസം 7-ന് പ്രവീണിന് പരിചയമുള്ള ഡോക്ടറാണ് മകളുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പുനടത്തുന്നതായുള്ള വിവരം പ്രവീണിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കൃപാസനം, പ്രസാദ വരവ് മാതാവ് എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയത്. ഇവരുടെ വിലാസവും ഗുഗിള്‍ പേ നമ്ബറും സഹായഅഭ്യര്‍ത്ഥനയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു.

വിവരം പ്രവീണ്‍ ചേരാനല്ലൂര്‍ പൊലീസില്‍ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയും മകളും തട്ടിപ്പ് നടത്തിയ വിവരം പുറത്തു വരുന്നത് ഉദ്ദേശം 1 ലക്ഷത്തോളം രൂപ ഇവര്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച് ആഡംബര ജീവിതം നയിക്കുന്നതിനായി ചെലവഴിച്ചു എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്