ചാ​രി​റ്റി ഇ​ട​പാ​ടു​ക​ളി​ലെ ക്രൗ​ഡ് ഫ​ണ്ടിം​ഗി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Kerala

ചാ​രി​റ്റി ഇ​ട​പാ​ടു​ക​ളി​ലെ ക്രൗ​ഡ് ഫ​ണ്ടിം​ഗി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ക്രൗ​ഡ് ഫ​ണ്ടിം​ഗി​ന് പ​ണം എ​വി​ടെ നി​ന്ന് വ​രു​ന്നു​വെ​ന്ന് എ​ന്ന് പ​രി​ശോ​ധ​ന വേ​ണം. സം​സ്ഥാ​ന പോ​ലീ​സ് ഇ​തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. മ​ല​പ്പു​റ​ത്ത് അ​പൂ​ര്‍​വ രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക്ക് സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് പ​രാ​മ​ര്‍​ശം.

യൂ​ട്യൂ​ബ​ര്‍​മാ​ര്‍ എ​ന്തി​നാ​ണ് സ്വ​ന്തം അ​ക്കൗ​ണ്ടി​ല്‍ പ​ണം വാ​ങ്ങു​ന്ന​ത് എ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ആ​ര്‍​ക്കും എ​ങ്ങ​നെ​യും പ​ണം പി​രി​ക്കാ​മെ​ന്ന അ​വ​സ്ഥ പാ​ടി​ല്ല. പ​ണം ന​ല്‍​കു​ന്ന​വ​ര്‍ പ​റ്റി​ക്ക​പ്പെ​ടാ​നും പാ​ടി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. പി​രി​ച്ച പ​ണം അ​ധി​ക​മാ​യ​തി​നെ​ക്കു​റി​ച്ച്‌ അ​ടി​പി​ടി​പോ​ലും ഉ​ണ്ടാ​കു​ന്നു. ഇ​ത്ത​രം പ​ണ​പ്പി​രി​വി​ല്‍ സം​സ്ഥാ​ന​ത്തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​വ​ണം എ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

കോ​ട​തി ക്രൗ​ഡ് ഫ​ണ്ടിം​ഗി​ന് എ​തി​ര​ല്ല. സ​ത്യ​സ​ന്ധ​മാ​യ സോ​ഴ്സി​ല്‍ നി​ന്ന് അ​ര്‍​ഹ​രാ​യ കു​ട്ടി​ക​ള്‍​ക്ക് പ​ണം വ​രു​ന്ന​ത് ത​ട​യാ​നും പാ​ടി​ല്ല. സ​ര്‍​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ ന​യ​രൂ​പീ​ക​ര​ണം വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.