യൂറോപ്പിലെങ്ങും കോവിഡ് വ്യാപനം; സമ്മര്‍ ഹോളിഡേയ്ക്ക് ഭീഷണിയാവുന്നു
യൂറോപ്പിലെ വേനലവധിക്കാലം പ്രതിസന്ധിയിലാക്കി വീണ്ടും കോവിഡ് വ്യാപനം. കോവിഡ് ഒമിക്രോണ്‍ വകഭേദത്തിൻറെ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവയാണ് യൂറോപ്യന്‍ രാജ്യങ്ങളിലെങ്ങും പടരുന്നത്. കോവിഡ് കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തിയ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ദിവസേന പുറത്തുവരുന്നത്. ഇറ്റലിയില്‍ ഒറ്റദിവസം 62700 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുള്ള കണക്കുകളായിരുന്നു ചൊവ്വാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. അതേസമയം ജര്‍മ്മനിയില്‍ ചൊവ്വാഴ്ച 122000 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 95000 […]
Read More