ഒന്നാം നമ്പര്‍ ടീമിനെ വീഴ്ത്താന്‍ അട്ടിമറിയ്ക്കൊരുങ്ങി അയര്‍ലണ്ട്

ഡബ്ലിന്‍ : വീറും വാശിയുമേറുന്ന അയര്‍ലണ്ട് – ഇന്ത്യ ട്വന്റി 20 പോരാട്ടം നാളെ ഡബ്ലിനില്‍. ലോകത്തിലെ ഒന്നാം നമ്പര്‍ ടീമുകളിലൊന്നായ ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളിലൂടെ മികവുണ്ടാക്കാനാണ് 14ാം റാങ്കുകാരായ അയര്‍ലണ്ടിൻറെ ലക്ഷ്യം. ഞായറാഴ്ചയും ചൊവ്വാഴ്ചയുമായി മാലഹൈഡിലാണ് മത്സരങ്ങള്‍. നാളത്തെ ഗെയിമിൻറെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുതീര്‍ന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നിലച്ചുപോയ ക്രിക്കറ്റ് മൈതാനങ്ങളെ ജനക്കൂട്ടം വീണ്ടെടുക്കുന്ന കാഴ്ച കൂടിയാകുമിത്. 2019ന് ശേഷം ആദ്യമായാണ് അയര്‍ലണ്ട് പുരുഷ രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റിന്‍സിയില്‍ പരിക്കില്‍ നിന്ന് […]

Read More

ഇന്ത്യ അണ്ടര്‍-17 വനിതാ ഫുട്‌ബോള്‍ ടീം ഇന്ന് ഇറ്റലിക്കെതിരെ കളത്തിലിറങ്ങും

റോം : ഇന്ത്യ ആഥിതേയത്വം വഹിക്കുന്ന അണ്ടര്‍-17 വനിതാ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അണ്ടര്‍-17 വനിതാ ടീമിന് മറ്റൊരു അഗ്‌നിപരീക്ഷ കൂടി. ആറാമത് Torneo Female Football Tournament ല്‍ ഇന്ത്യയുടെ പെണ്‍ കൗമാരസംഘം ഇന്ന് കരുത്തരായ ഇറ്റലിയെ നേരിടും. ഇറ്റലിയിലെ Gradisca d’losnzo സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം. ജംഷധ്പൂരില്‍ നടന്ന പരിശീലനത്തിന് ശേഷമാണ് ഇന്ത്യന്‍ സംഘം മത്സരത്തിനായി ഇറ്റലിയിലേക്ക് തിരിച്ചത്. ചിലി, മെക്‌സിക്കോ എന്നീ ലോകഫുട്‌ബോളിലെ കരുത്തരാണ് ടൂര്‍ണ്ണമെന്റിലെ മറ്റ് […]

Read More

44-ാമത് ചെസ് ഒളിമ്പ്യാഡിൻറെ ടോർച്ച് റിലേ ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി : 44-ാമത് ചെസ് ഒളിമ്പ്യാഡിൻറെ ടോർച്ച് റിലേ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് തുടക്കം. ഈ അവസരത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു, “ഈ 44-ാമത് ചെസ് ഒളിമ്പ്യാഡിൽ 188 രാജ്യങ്ങളിൽ നിന്നുള്ള 2000 ലധികം കളിക്കാർ പങ്കെടുക്കും. ചെസ്സ് ഒളിമ്പ്യാഡിൽ ഇതുവരെ ടോർച്ച് റിലേ ഇല്ലെങ്കിലും FIDE (ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ) ഇന്ത്യയിൽ നിന്ന് ആദ്യമായി ടോർച്ച് റിലേ ചെയ്യാൻ തീരുമാനിച്ചു. ഈ ടോർച്ച് ഇന്ത്യയിലെ 75 വ്യത്യസ്ത സ്ഥലങ്ങളിലൂടെ കടന്നുപോകും. ഡൽഹിയിൽ നിന്ന് […]

Read More

കുർത്താനെ ഗെയിംസിൽ ഇന്ത്യക്കായി നീരജ് ചോപ്ര വീണ്ടും സ്വർണം നേടി

ന്യൂഡൽഹി : ഇന്ത്യയുടെ സ്റ്റാർ അത്‌ലറ്റ് ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ഇന്ത്യയുടെ ബാഗിൽ മറ്റൊരു സ്വർണ്ണ മെഡൽ വെച്ചു. ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിന് നേട്ടങ്ങൾ സമ്മാനിച്ച താരം ഫിൻലൻഡിൽ നടന്ന കുർട്ടേൻ ഗെയിംസിൽ 86.89 മീറ്റർ എറിഞ്ഞാണ് സ്വർണ്ണ മെഡലിൽ തൻറെ പേര് കുറിച്ചത്. വിഷമകരമായ സാഹചര്യത്തിൽ ഈ മെഡൽ സ്വന്തമാക്കി നീരജ് താൻ തന്നെയാണ് യഥാർത്ഥ ചാമ്പ്യൻ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. 2012 ലണ്ടൻ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ട്രിനിഡാഡ് ആൻഡ് […]

Read More

ഏകദിനത്തില്‍ ലോക റെക്കോര്‍ഡ് സ്‌കോറുമായി ഇംഗ്ലണ്ട്

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറെന്ന ലോക റെക്കോര്‍ഡ് വീണ്ടും തിരുത്തിക്കുറിച്ച് ഇംഗ്ലണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരെ 50 ഓവറില്‍ നാലു വിക്കറ്റിന് 498 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇംഗ്ലണ്ട് അവരുടെ തന്നെ റെക്കോര്‍ഡ് തിരുത്തിയത്. 232 റണ്‍സിൻറെ വമ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും വെറും രണ്ട് റണ്‍സിന് 500 റണ്‍സ് നഷ്ടമായതിൻറെ നിരാശയിലായിരിക്കും ഇംഗ്ലീഷുകാര്‍. ഡേവിഡ് മലാന്‍, ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ട്‌ലര്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ ലോക റെക്കോര്‍ഡിലെത്തിച്ചത്. 70 പന്ത് നേരിട്ട ബട്ട്ലര്‍ പുറത്താകാതെ 162 […]

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്: നീരജ് ചോപ്ര നയിക്കും

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 37 അംഗ ഇന്ത്യന്‍ അത്ലറ്റിക് സംഘത്തെ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര നയിക്കും. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ടീമില്‍ പത്ത് മലയാളി താരങ്ങളുണ്ട്. അവിനാശ് സാബ്ലെ, സീമ പുനിയ, ദ്യുതി ചന്ദ്, ഹിമ ദാസ് തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം സംഘത്തിലുണ്ട്. ഏഴ് പുരുഷ താരങ്ങളും മൂന്ന് വനിതാ താരങ്ങളുമാണ് ടീമിലെ മലയാളി സാന്നിധ്യം. അമോജ് ജേക്കബ്, നോഹ നിര്‍മല്‍ […]

Read More

അയര്‍ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : അയര്‍ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഐപിഎല്ലില്‍ തിളങ്ങി നിന്ന രാഹുല്‍ ത്രിപാഠിയും ഇടം കണ്ടെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചു. പരിക്കുകാരണം വീട്ടുനിന്ന സൂര്യകുമാര്‍ യാദവ് ടീമില്‍ തിരിച്ചെത്തി. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പോകുന്നതിനാല്‍ […]

Read More

അയര്‍ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിച്ചേക്കും

ന്യൂഡല്‍ഹി : അയര്‍ലണ്ടും ഇന്ത്യയുമായുള്ള ടി20 മല്‍സരത്തിനുള്ള ടീമിൻറെ പരിശീലകരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും പ്രഖ്യാപിച്ചു. പരമ്പരയ്ക്കുള്ള ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നിരവധി പുതുമുഖങ്ങള്‍ ടീമിലുണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലെ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയായിരിക്കും അയര്‍ലണ്ടിനെതിരെയുള്ള ടീമിനെ നയിക്കുകയെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാന ടി20യില്‍ പാണ്ഡ്യ നായകന്‍ ആയേക്കുമെന്നും വാര്‍ത്തകളുണ്ട്. ഈയാഴ്ച അവസാനം ഇന്ത്യയുടെ മുഖ്യ താരങ്ങളെല്ലാം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി പോകുന്ന പശ്ചാത്തലത്തിലാണ് രണ്ടാം നായകൻറെ വരവ്. ജൂണ്‍ 26, […]

Read More

ഒരു പരമ്പരയില്‍ രണ്ട് തവണ വിരാട് കോഹ്ലിയെ പുറത്താക്കിയ അയര്‍ലണ്ട് താരം വിരമിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ട് താരം പീറ്റര്‍ ചേസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏതൊരു ബൗളറും നേടാന്‍ ആഗ്രഹിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ വിക്കറ്റ്, രണ്ട് തവണ ഒരു ഒറ്റ സീരിസില്‍ നേടിയ താരമാണ് പീറ്റര്‍ ചേസ്. പരിക്കുകള്‍ നിരന്തരം അലട്ടിയിരുന്ന 28-കാരന്‍ ജൂണ്‍ 9 -നാണ് തൻറെ എട്ട് വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചത്. 2014ല്‍ ശ്രീലങ്കയ്ക്കെതിരായ ലിസ്റ്റ് എ മത്സരത്തിലാണ് ചേസ് അയര്‍ലന്‍ഡിനായി അരങ്ങേറ്റം കുറിച്ചത്. 43 മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. […]

Read More

ഇന്ത്യയുടെ വമ്പന്‍ സ്‌കോര്‍ മറികടന്ന് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് പരാജയം. 212 റണ്‍സിൻറെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പുറത്താകാതെ നിന്ന വാന്‍ഡര്‍ ഡസന്‍ (75 റണ്‍സ്), ഡേവിഡ് മില്ലര്‍ (64 റണ്‍സ്) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. തുടര്‍ച്ചയായ 13 കളികള്‍ ജയിച്ച് ടി20യില്‍ റെക്കോര്‍ഡ് ഇടാനുള്ള ഇന്ത്യന്‍ മോഹങ്ങള്‍ക്കാണ് ആഫ്രിക്കന്‍ തിരിച്ചടിയേറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് […]

Read More