കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ക്ക് നിരോധനം

ന്യൂഡൽഹി : പ്ലേ സ്റ്റോറിലെ എല്ലാ കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി ഗൂഗിള്‍. കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ നിരോധിക്കുമെന്ന് ടെക് ഭീമന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്ലേ സ്റ്റോര്‍ നയത്തിലെ മാറ്റം ഇന്ന് (മേയ് 11) മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇന്‍ബില്‍റ്റ് കോള്‍ റെക്കോര്‍ഡിങ് ഫീച്ചറുമായി വരുന്ന ഫോണുകള്‍ക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് അറിയുന്നത്. കോളുകള്‍ റെക്കോര്‍ഡു ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കമ്പനി വിശ്വസിക്കുന്നതിനാലാണ് ഈ നീക്കം. ആപ്പിള്‍ നേരത്തേ തന്നെ ഇത്തരം ആപ്പുകള്‍ക്കും […]

Read More

ട്വിറ്റര്‍ എലോണ്‍ മസ്‌കിൻറെ കൈകളിലേയ്ക്ക്

വാഷിംഗ്ടണ്‍ : അനിശ്ചിതത്വത്തിന് വിട നല്‍കി ട്വിറ്റര്‍ എലോണ്‍ മസ്‌കിൻറെ കൈകളിലേയ്ക്ക്. 44 ബില്യണ്‍ ഡോളറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം മസ്‌കിന് വില്‍ക്കുന്നതായി ട്വിറ്റര്‍ സ്ഥിരീകരിച്ചു. ഈ ഇടപാട് പൂര്‍ത്തിയാകുന്നതോടെ ലക്ഷക്കണക്കിന് ഉപയോക്താക്കളും ആഗോള നായകരും ഉള്‍ക്കൊള്ളുന്ന വമ്പന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിൻറെ നിയന്ത്രണം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിക്ക് സ്വന്തമാകും. 2013 മുതല്‍ നിലനില്‍ക്കുന്ന പബ്ലിക് കമ്പനി എന്ന പദവിയും ട്വിറ്ററിന് നഷ്ടമാകും. അതിനിടെ, ഈ ഏറ്റെടുക്കല്‍ വാര്‍ത്തയെ തുടര്‍ന്ന് ട്വിറ്ററിൻറെ ഓഹരി വില 6% […]

Read More

ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്കേര്‍പ്പെടുത്തി റഷ്യന്‍ ഭരണകൂടം

മോസ്‌കോ : യുദ്ധം മുറുകുന്നതിനിടെ ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്കേര്‍പ്പെടുത്തി റഷ്യന്‍ ഭരണകൂടം. റഷ്യയുടെ 146 മില്യണ്‍ പൗരന്മാര്‍ക്കാണ് ഫേസ്ബുക്കിലേക്കും ട്വിറ്ററിലേക്കുമുള്ള പ്രവേശനം നിഷേധിച്ചത്. ബിബിസി, വോയ്സ് ഓഫ് അമേരിക്ക, റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടി എന്നിവയുള്‍പ്പെടെയുള്ളവയ്ക്കും റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നുള്ള പോസ്റ്റുകളുടെ വസ്തുത പരിശോധിക്കുന്നതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് റഷ്യയ്ക്കുള്ള ഫേസ്ബുക്ക് സേവനം പരിമിതപ്പെടുത്തിയിരുന്നു. അതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് റഷ്യന്‍ നടപടിയുണ്ടായത്. റഷ്യന്‍ ഫെഡേഷനില്‍ നിന്നും മെറ്റ ഉടമസ്ഥതയിലുള്ള എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് […]

Read More

കെപിഎസി ലളിത അന്തരിച്ചു

കൊച്ചി : മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്ന കെപിഎസി ലളിത (75) അന്തരിച്ചു. തൃപ്പൂണിത്തുറയിലുള്ള, മകൻറെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2 തവണ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കെ എസ് സേതുമാധവൻറെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു. അന്തരിച്ച സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. നടന്‍ സിദ്ധാര്‍ത്ഥ് അടക്കം രണ്ട് […]

Read More

വാലന്റൈൻസ് ദിനത്തിൽ പാകിസ്ഥാനിലെ മെഡിക്കൽ കോളേജിൻറെ വിചിത്രമായ ഉത്തരവ്

ഇസ്ലാമാബാദ് : ഇന്ത്യയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെയാണ് പാക്കിസ്ഥാനിൽ വിചിത്രമായ സംഭവം. പാക്കിസ്ഥാൻറെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു മെഡിക്കൽ കോളേജ് വാലന്റൈൻസ് ഡേ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഉത്തരവ് പുറപ്പെടുവിച്ചു. ഈ മെഡിക്കൽ കോളേജ് പെൺകുട്ടികളോട് ഹിജാബ് ധരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ആൺകുട്ടികളോട് പെൺകുട്ടികളിൽ നിന്ന് രണ്ട് മീറ്റർ അകലം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആൺകുട്ടികളോട് വെള്ള തൊപ്പി ധരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇസ്ലാമാബാദിലെ ഇന്റർനാഷണൽ മെഡിക്കൽ കോളേജ് ശനിയാഴ്ച ഒരു സർക്കുലർ പുറപ്പെടുവിച്ചതായി ടൈംസ് പത്രം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഇതിൽ വിദ്യാർത്ഥികൾ വാലന്റൈൻസ് […]

Read More

മീഡിയ വണ്ണിൻറെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : മീഡിയ വണ്‍ ചാനലിൻറെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കോടതി വിധി മാനിച്ച് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുകയാണെന്നും കേന്ദ്ര സര്‍ക്കാരിൻറെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരുമെന്നും മീഡിയ വണ്‍ അറിയിച്ചു. ചാനലിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻറെ നടപടി കേരള ഹൈക്കോടതി ശരിവച്ചു. ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ചത് സംബന്ധിച്ച […]

Read More

ട്വിറ്റർ രാജ്യത്തെ നിയമത്തെ മാനിക്കണം ആന്ധ്രാപ്രദേശ് ഹൈക്കോടതി

അമരാവതി: ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഉത്തരവിനെ മാനിക്കാത്തതിന് ഇന്റർനെറ്റ് മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ ആന്ധ്രാപ്രദേശ് ഹൈക്കോടതി പരിഹസിച്ചു. വിഷയത്തിൽ എന്തുകൊണ്ട് അടച്ചുപൂട്ടരുതെന്ന് ട്വിറ്ററിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം കട പൂട്ടണമെന്നും കോടതി പറഞ്ഞു. ട്വിറ്ററിൻറെ പ്രവർത്തനം കോടതിയലക്ഷ്യത്തിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എം.സത്യനാരായണ മൂർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടിയെടുക്കാത്തതെന്ന് ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ചോദിച്ചു. ഇത് സംബന്ധിച്ച് അടുത്ത വാദം കേൾക്കുന്ന […]

Read More

മൂന്ന് ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം നേടിയ ആദ്യത്തെ യുഎസ് കമ്പനിയായി ആപ്പിള്‍

വലേറ്റ : കോവിഡ് പകര്‍ച്ചവ്യാധിക്കിടയിലും ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം കൊയ്ത് ആപ്പിളിൻറെ ജൈത്രയാത്ര. മൂന്ന് ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം നേടിയ ആദ്യത്തെ യുഎസ് കമ്പനിയായി മാറിയിരിക്കുകയാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. സെമി കണ്ടക്ടറുകളുടെ ആഗോള ക്ഷാമവും തെക്കുകിഴക്കന്‍ ഏഷ്യയിലെ കോവിഡുമായി ബന്ധപ്പെട്ട തടസ്സങ്ങളും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കാരണം മറ്റ് പല സാങ്കേതിക കമ്പനികളേയും പോലെ ആപ്പിളും സമീപ മാസങ്ങളില്‍ ഏറെ പ്രതിസന്ധി നേരിട്ടിരുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ഓഹരികള്‍ ഇടിവു നേരിട്ടെങ്കിലും അവസാന രണ്ട് […]

Read More

യുഎസ് ടെക് ഭീമനായ ഗൂഗിളിന് റഷ്യൻ കോടതി 750 കോടി രൂപ പിഴ ചുമത്തി

മോസ്കോ: യുഎസ് ടെക് ഭീമനായ ഗൂഗിളിന് റഷ്യൻ കോടതി 100 മില്യൺ ഡോളർ (ഏകദേശം 750 കോടി രൂപ) പിഴ ചുമത്തി. പ്രാദേശിക നിയമം അനുസരിച്ച് നിയന്ത്രിത ഉള്ളടക്കം ഇല്ലാതാക്കാത്തതിനാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടും ഗൂഗിൾ ആക്ഷേപകരമായ ഓൺലൈൻ ഉള്ളടക്കം ഇല്ലാതാക്കിയില്ലെന്ന് ടാഗൻസ്കി ജില്ലാ കോടതി പറഞ്ഞു. അതുകൊണ്ടാണ് പിഴ ഈടാക്കുന്നത്. കോടതിയുടെ ഉത്തരവ് പഠിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. അതിനുശേഷം തുടർനടപടികൾ സ്വീകരിക്കും. റഷ്യയിൽ, ഈ പ്രവണത 2020 മുതൽ നടക്കുന്നു. റഷ്യൻ കോടതികൾ മുമ്പ് ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ […]

Read More

ട്വിറ്ററിൻറെ തലപ്പത്ത് ഇനി ഇന്ത്യന്‍ വംശജന്‍

അമേരിക്കന്‍ മൈക്രോബ്ലോഗിംഗ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സേവനമായ ട്വിറ്ററിൻറെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആയി ഇന്ത്യന്‍ വംശജന്‍ പരാഗ് അഗ്രാവല്‍. ട്വിറ്ററിൻറെ സിഇഒയും സഹസ്ഥാപകനും കൂടിയായ ജാക്ക് ഡോഴ്‌സി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പരാഗ് ചുമതല ഏറ്റത്. നിലവില്‍ കമ്പനിയുടെ ചീഫ് ടെക്നിക്കല്‍ ഓഫീസറാണ് 37 കാരനായ പരാഗ്. ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായാണ് പരാഗ് അഗ്രാവലിനെ സിഇഒ ആയി തിരഞ്ഞെടുത്തത് എന്ന് ട്വിറ്റര്‍ അറിയിച്ചു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണമായ എല്ലാ നിര്‍ണായക തീരുമാനങ്ങള്‍ക്കും പിന്നില്‍ പരാഗ് ഉണ്ടായിരുന്നു. […]

Read More