മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് അന്തരിച്ചു
കാൻബറ : കായികലോകത്തിന് ഏറെ ദുഃഖകരമായ വാർത്തയാണ് ഞായറാഴ്ച രാവിലെ വന്നത്. മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് അന്തരിച്ചു. ക്വീൻസ്‌ലാൻഡിലുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചതെന്നാണ് സൂചന. ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ നൽകിയ വിവരമനുസരിച്ച്, കാർ അപകടത്തിൽ സൈമണ്ട്‌സിന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 10.30 ഓടെ ടൗൺസ്‌വില്ലയിൽ നിന്ന് 50 കിലോമീറ്റർ അകലെ ഹെർവി റേഞ്ചിലാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു. അമിത വേഗതയിൽ വന്ന കാർ അപകടത്തിൽ പെട്ടതാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അപകടം നടക്കുമ്പോൾ സിമണ്ട്സ് ഒറ്റയ്ക്കാണ് കാർ ഓടിച്ചിരുന്നത്. അപകട […]
Read More