നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ : ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ ഭരതനുമായുള്ള അടുപ്പമാണ് പ്രതാപിനെ സിനിമയിലെത്തിച്ചത്. പ്രതാപിൻറെ അഭിനയ മികവ് കണ്ട ഭരതന്‍ തൻറെ ‘ആരവം’ (1978) എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1979-ല്‍ ഭരതൻറെ ‘തകര’, 1980-ല്‍ ഭരതൻറെ തന്നെ ‘ചാമരം’ എന്നീ സിനിമകളില്‍ പ്രതാപ് പോത്തന്‍ നായകനായി. അദ്ദേഹത്തിൻറെ […]

Read More

ഓസ്‌കര്‍ അക്കാദമിയുടെ ഭാഗമാകാന്‍ സൂര്യക്ക് ക്ഷണം

ഓസ്‌കര്‍ അക്കാദമിയുടെ ഭാഗമാകാന്‍ നടന്‍ സൂര്യയ്ക്ക് ക്ഷണം. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് ഓസ്‌കര്‍ അക്കാദമിയുടെ ഭാഗമാകാന്‍ ക്ഷണം ലഭിക്കുന്നത്. സൂര്യയ്ക്ക് പുറമെ ബോളിവുഡ് താരം കാജോളിനെയും ക്ഷണിച്ചിട്ടുണ്ട്. അക്കാദമിയുടെ ഭാഗമാകാന്‍ 397 കലാകാരന്മാര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതില്‍ 44 ശതമാനം സ്ത്രീകളും 50 ശതമാനം നോണ്‍-അമേരിക്കന്‍സുമാണ്. സംവിധായിക റീമ കാ?ഗ്തി, സുഷ്മിത് ഘോഷ്, ഡല്‍ഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പിആര്‍ ആയ സോഹ്നി സെന്‍ഗുപ്ത എന്നിവരാണ് അംഗങ്ങളിലെ മറ്റ് ഇന്ത്യക്കാര്‍. […]

Read More

നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു

തൃശ്ശൂര്‍ : നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു. തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 11.30 ഓടെ ആയിരുന്നു അന്ത്യം. കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷത്തിലൂടെ ശ്രദ്ധനേടിയ അംബിക റാവു മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട്ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ […]

Read More

ഗായിക മഞ്ജരി വിവാഹിതയായി

തിരുവനന്തപുരം : ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് മഞ്ജരിയുടെ വരന്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബര്‍ പാര്‍ക്കില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ സുരേഷ് ഗോപിയും ഗായകന്‍ ജി വേണുഗോപാലും കുടുംബത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു. വിവാഹ ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം ഒരുക്കിയിരിക്കുന്നത്. മാജിക് പ്ലാനെറ്റിലെ കുട്ടികള്‍ക്കൊപ്പം ചെലവിടാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിവാഹത്തിന് ശേഷം മഞ്ജരി […]

Read More

നടന്‍ വി.പി ഖാലിദ് അന്തരിച്ചു

കൊച്ചി : സിനിമാ സീരിയല്‍ നാടക നടന്‍ വി.പി. ഖാലിദ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ലൊക്കേഷനില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം. ലൊക്കേഷനിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചിന്‍ നാഗേഷ് എന്നാണ് ഖാലിദ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളില്‍ വേഷമിട്ടായിരുന്നു തുടക്കം. നാടക നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി. മഴവില്‍ മനോരമയുടെ ‘മറിമായം’ ടെലിവിഷന്‍ പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ […]

Read More

കടുത്ത ഉപാധികളോടെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം

നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. കടുത്ത ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം, സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല, അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കാന്‍ പാടില്ല, എന്നിവയാണ് ഉപാധികള്‍. തിങ്കളാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിൻറെ ബഞ്ചിൻറെതാണ് ഉത്തരവ്. കേസിലെ നടപടി ക്രമങ്ങള്‍ രഹസ്യമായാണു നടത്തിയത്. സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ […]

Read More

നയന്‍താരയും വിഗ്‌നേഷ് ശിവനും വിവാഹിതരായി

ചെന്നൈ: നീണ്ട നാളത്തെ പ്രണയത്തിനു ശേഷം നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്നേഷ് ശിവനും വിവാഹിതരായി. വിവാഹ ചിത്രം ‘ജെസ്റ്റ് മാരിഡ്’ എന്ന കുറിപ്പോടെ വിഘ്‌നേഷ് തൻറെ ട്വീറ്റര്‍ പേജുവഴി ആരാധകര്‍ക്കായി പങ്കുവെച്ചു. നയന്‍താര ചുവപ്പ് സാരിയിലും വിഘ്‌നേഷ് സാന്റല്‍ നിറത്തിലുമുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിവാഹസത്കാരത്തില്‍ തമിഴ്നാട് […]

Read More

കെ കെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു

ന്യൂഡൽഹി : പ്രശസ്ത ബോളിവുഡ് ഗായകന്‍ കെ കെ(കൃഷ്ണകുമാര്‍ കുന്നത്ത്)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പൊലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് കെ കെ മരിച്ചത്. സംഗീത പരിപാടിക്ക് ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയ കെ.കെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്‍ക്കത്ത നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിയ്ക്കിടെ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം, കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് പോലിസിനെ ഉദ്ധരിച്ച് […]

Read More

വിജയ് ബാബു കൊച്ചിയില്‍ എത്തി; സത്യം തെളിയും, കോടതിയില്‍ വിശ്വാസമുണ്ടെന്ന് നടന്‍

കൊച്ചി : യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഒളിവില്‍ പോയ വിജയ് ബാബു കൊച്ചിയിലെത്തി. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം, തിരികെയെത്തുന്നത്. കോടതിയിലും പൊലീസിലും തനിക്ക് വിശ്വാസമുണ്ടെന്നും അന്വേഷണവുമായി സഹകരിച്ച് സത്യം തെളിയിക്കുമെന്നും നടന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 22നാണ് നടി പൊലീസില്‍ പരാതി […]

Read More

പ്രശസ്ത ഗായകൻ കെകെ അന്തരിച്ചു

കൊൽക്കത്ത : 1968 ഓഗസ്റ്റ് 23 ന് ഡൽഹിയിൽ ജനിച്ച ബോളിവുഡിലെ പ്രശസ്ത പിന്നണി ഗായകൻ കൃഷ്ണകുമാർ കുന്നത്ത്, വ്യവസായരംഗത്ത് കെകെ എന്നറിയപ്പെടുന്നു, ചൊവ്വാഴ്ച വൈകുന്നേരം കൊൽക്കത്തയിൽ വച്ച് അന്തരിച്ചു. കൊൽക്കത്തയിൽ ഒരു തത്സമയ പ്രകടനത്തിനിടെ വേദിയിൽ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സിഎംആർഐ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തിച്ച ശേഷം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. 53-ാം വയസ്സിൽ വിടപറഞ്ഞ് ലോകത്തോട് വിടപറഞ്ഞ കെ.കെ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പശ്ചിമ ബംഗാൾ കായിക യുവജനകാര്യ മന്ത്രി അരൂപ് ബിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും […]

Read More