അഭയാര്‍ത്ഥി ബോട്ടില്‍ ജനിച്ച പെണ്‍കുഞ്ഞിന് പൗരത്വം നല്‍കി സ്പെയിന്‍
മാഡ്രിഡ്: അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടില്‍ ജനിച്ച പെണ്‍കുഞ്ഞിന് പൗരത്വം നല്‍കി സ്‌പെയിന്‍. രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് സ്‌പെയിനിലെ നിയമവകുപ്പ് അറിയിച്ചു. 2018 -ലാണ് യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി ബോട്ടില്‍ വെച്ച് കാമറൂണ്‍ സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിൻറെ സുരക്ഷയും ഭാവിയും കണക്കിലെടുത്താണ് ഉത്തരവെന്ന് വടക്കന്‍ പ്രവിശ്യയായ ഗ്യൂപുസ്‌കോവയിലെ കോടതി പറഞ്ഞു. സമപ്രായക്കാരായ മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തയായി രാജ്യരഹിതയായി ഉപേക്ഷിക്കുന്നത് കുട്ടിയെ അസമത്വത്തിലേക്ക് നയിക്കും. പൗരത്വം നല്‍കാതിരിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിനുള്ള അവകാശം അടക്കം കുട്ടിയുടെ അടിസ്ഥാന അവകാശങ്ങളുടെ […]
Read More