ഞങ്ങള്‍ നിങ്ങളോട് കൂടെയെന്ന് ഉക്രൈന്‍ ജനതയോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ : വിശുദ്ധിയുടെ ഈസ്റ്ററിന് മുന്നോടിയായുള്ള ശനിയാഴ്ചത്തെ കുര്‍ബ്ബാനയില്‍ ഉക്രൈയ്ന്‍ യുദ്ധത്തിൻറെ ക്രൂരതയെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇരുട്ടു നിറഞ്ഞ ക്രൂരതയാണ് യുദ്ധമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ”നിങ്ങള്‍ക്കും നിങ്ങളോടു കൂടെയുള്ളവര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ട്.കാരണം നിങ്ങള്‍ അത്രത്തോളം കഷ്ടപ്പാടുകളാണ് സഹിക്കുന്നതും നേരിടുന്നതും. ഞങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും കൂടെയുണ്ട്. ധൈര്യമായിരിക്കണമെന്നു പറയാന്‍ മാത്രമേ കഴിയുന്നുള്ളു” ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. ഉക്രേനിയന്‍ ഭാഷയില്‍ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു എന്ന് പറഞ്ഞാണ് മാര്‍പ്പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. റഷ്യന്‍ സൈന്യം തടവിലാക്കുകയും […]

Read More

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ഇറ്റലിയും

റോം : ഭീകരവാദത്തിനും, രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ഉഭയകക്ഷി-ബഹുരാഷ്ട്ര സഹകരണത്തിന് തയ്യാറെടുത്ത് ഇന്ത്യയും ഇറ്റലിയും. ഭീകരവാദത്തിനും, സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള ഇന്ത്യ-ഇറ്റലി വര്‍ക്കിങ് ഗ്രൂപ്പിൻറെ മൂന്നാമത് യോഗത്തില്‍ വച്ചായിരുന്നു ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. ഏപ്രില്‍ 1 ന് ഇറ്റാലിയന്‍ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഓഫീസിലായിരുന്നു യോഗം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഭീകരവാദ-വിരുദ്ധ വിഭാഗം ജോയിന്റ് സെക്രട്ടറി മഹാവീര്‍ സിങ്‌വിയായിരുന്നു യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത്. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സെക്യൂരിറ്റി വിഭാഗം […]

Read More

ഉക്രൈന്‍ അഭയാര്‍ഥികളുമായി സഞ്ചരിച്ച ബസ് ഇറ്റലിയില്‍ അപകടത്തില്‍ പെട്ടു; ഒരു മരണം

റോം : ഉക്രൈനില്‍ നിന്നുമുള്ള അഭയാര്‍ഥികളെയും വഹിച്ച് യാത്രചെയ്യുകയായിരുന്ന ബസ് ഇറ്റലിയില്‍ അപകടത്തില്‍ പെട്ടു. അപകടത്തെത്തുടര്‍ന്ന് ഒരു ഉക്രൈന്‍ സ്വദേശി മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിട്ടുണ്ട്. പരുക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ല . അമ്പതോളം പേരായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ എമിലിയ-റോമാഗ്നാ റീജിയണിലെ ഫ്ലോർലി നഗരത്തിന് സമീപത്തായി A14 മോട്ടോര്‍വേയിലായിരുന്നു അപകടമുണ്ടായത്. റോഡില്‍ നിന്നും മാറി അരികിലായുള്ള പുല്‍മേട്ടിലേക്ക് തലകീഴായി മറിഞ്ഞ നിലയിലായിരുന്നു ബസ് കണ്ടെത്തിയത്. രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ബസ് […]

Read More

റോമിലെ കൊടും തണുപ്പ് മൂലം ഭവനരഹിതരായ ഇന്ത്യക്കാരനടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

റോം : റോമിലെ ടെര്‍മിനി സ്റ്റേഷനില്‍ കിടന്നുറങ്ങിയ ഭവനരഹിതരായ രണ്ട് പേര്‍ കൊടും തണുപ്പേറ്റ് മരണപ്പെട്ടു. 30 നും 40 നും ഇടയില്‍ പ്രായമുള്ള ഒരു ഇന്ത്യക്കാരനെ 9:30 ഓടെ മരിച്ച നിലയില്‍ കണ്ടെത്തി. 50 നും 55 നും ഇടയില്‍ പ്രായമുള്ള യൂറോപ്യനെന്ന് തോന്നിക്കുന്ന രണ്ടാമത്തയാളെ , 8:45 ന് ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ഇന്ത്യക്കാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കാരബിനിയേരി അറിയിച്ചു.ഹൈപ്പോഥെര്‍മിയ കൂടാതെ/അല്ലെങ്കില്‍ ആല്‍ക്കഹോള്‍ […]

Read More

മൗണ്ട് എറ്റ്‌നയില്‍ ലാവാപ്രവാഹത്തിനൊപ്പം അപൂര്‍വ പ്രതിഭാസവും

റോം: കിഴക്കന്‍ സിസിലിയുടെ ആകാശത്തെ പ്രക്ഷുബ്ധമാക്കി ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വതങ്ങളിലൊന്നായ മൗണ്ട് എറ്റ്‌നയില്‍ ശക്തമായ അഗ്‌നിപര്‍വത സ്‌ഫോടനവും ലാവ പ്രവാഹവും. സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ വരെ അന്തരീക്ഷത്തില്‍ പുക പടര്‍ന്നെങ്കിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ചാര്‍ജുള്ള കണങ്ങളുടെ കൂട്ടിയിടി മൂലം അഗ്‌നിപര്‍വ്വതത്തിൻറെ പ്ലൂമിനുള്ളില്‍ സ്റ്റാറ്റിക് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്യുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. അഗ്‌നിപര്‍വത സ്‌ഫോടന സമയത്ത് ഇത്തരത്തില്‍ സ്റ്റാറ്റിക് വൈദ്യുതി ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നത് അപൂര്‍വമാണ്, സജീവമായ അഗ്‌നിപര്‍വതങ്ങളില്‍ വളരെ ശക്തമായ സ്‌ഫോടനങ്ങള്‍ […]

Read More

ഇറ്റാലിയന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് സെര്‍ജിയോ മറ്റരെല്ല

റോം : ഇറ്റാലിയന്‍ പ്രസിഡന്റായി രണ്ടം വട്ടവും സത്യപ്രതിജ്ഞ ചെയ്ത് സെര്‍ജിയോ മറ്റരെല്ല. വ്യാഴാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വലിയ കരഘോഷങ്ങളോടെയായിരുന്നു പാര്‍ലിമെന്റ് അംഗങ്ങള്‍ മറ്റരെല്ലയെ അഭിനന്ദിച്ചത്. തന്നെ രണ്ടാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുത്തതിലൂടെ തീര്‍ത്തും പുതിയതും, അപ്രതീക്ഷിതവുമായ ഒരു ഉത്തരവാദിത്തമാണ് തന്നിലേക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. ഇതില്‍ നിന്ന് തനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും, ഒഴിഞ്ഞുമാറാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മറ്റരെല്ല സത്യപ്രതിജ്ഞയുടെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ദിവസങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് ശേഷമായിരുന്നു ഇറ്റാലിയന്‍ പ്രസിഡന്റായി രണ്ടാം […]

Read More

കടലില്‍ കുടുങ്ങിയ ഏഴ് ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ കൊടും തണുപ്പില്‍ പെട്ട് മരിച്ചു

റോം: ഇറ്റലിയിലേക്ക് കുടിയേറ്റക്കാരുമായെത്തിയ ബോട്ടിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ലിബിയയില്‍ നിന്നും തിരിച്ച ബോട്ടിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്. മരിച്ച ഏഴുപേരും ബംഗ്ലാദേശ് സ്വദേശികളാണ്. ശക്തമായ തണുപ്പിനെത്തുടര്‍ന്നുണ്ടായ ഹൈപ്പോതെര്‍മിയ മൂലമാണ് ഇവര്‍ മരണപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 280 പേരെ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇറ്റലിയിലെ ലംപേഡുസ തീരത്താണ് കുടിയേറ്റക്കാരുമായുള്ള ബോട്ട് എത്തിയത്. ലിബിയയില്‍ നിന്നും മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് അനധികൃത കുടിയേറ്റക്കാരുമായി തിരിച്ച ബോട്ടായിരുന്നു ഇത്. ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഈ ദാരുണ സംഭവത്തില്‍ […]

Read More

ഇറ്റലി-അമൃത്സര്‍ ചാര്‍ട്ടേഡ് വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ഇന്ന് ഉച്ചയ്ക്ക് പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങിയ ഇറ്റലിയില്‍ നിന്നുള്ള വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മിലാനില്‍ നിന്ന് ഉച്ചയ്ക്ക് 1.30 ഓടെ അമൃത്സറില്‍ എത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 19 കുട്ടികളടക്കം 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, വിമാനം ടിബിലിസിയില്‍ (ജോര്‍ജിയയില്‍) ഇറക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഒമിക്രോണ്‍ വ്യാപനം തീവ്രമായികൊണ്ടിക്കരിക്കുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളിലൊന്ന് ഇറ്റലി ആയതിനാല്‍ എല്ലാ യാത്രക്കാരെയും എത്തിച്ചേരുമ്പോള്‍ തന്നെ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പോസിറ്റീവ് ആയ യാത്രക്കാരെ […]

Read More

ഇന്ത്യയിലേക്കുള്ള ക്ഷണം മഹത്തായ സമ്മാനമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: തനിക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് ഇന്ത്യ സന്ദര്‍ശിക്കാനായുള്ള ക്ഷണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. ഒക്ടോബറില്‍ നടന്ന ജി-20 സമ്മേളനത്തിനായി ഇറ്റലിയില്‍ എത്തിയപ്പോഴായിരുന്നു മോദി വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. ഈവസരത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി മാര്‍പാപ്പയെ മോദി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങളോടും,നമ്മുടെ ജനാധിപത്യ വ്യവസ്ഥയോടുമുള്ള മാര്‍പാപ്പയുടെ വാത്സല്യമാണ് അദ്ദേഹത്തിൻറെ വാക്കുകളില്‍ നിന്നും വ്യക്തമായതെന്ന് മോദി പറഞ്ഞു. മാനവികതയ്ക്ക് […]

Read More

ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് പുതിയ ആഗോള ദൗത്യം

റോം: ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോക്ടര്‍ നീന മല്‍ഹോത്രയക്ക് ആഗോള തലത്തില്‍ പുതിയ ചുമതല.ഐക്യരാഷ്ട സഭയുടെ ഒരു സ്‌പെഷ്യലൈസ്ഡ് ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റിൻറെ (IFAD) മൂല്യനിര്‍ണയ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കാണ് കഴിഞ്ഞ ദിവസം നീന മല്‍ഹോത്ര നിയോഗിക്കപ്പെട്ടത്. പുതിയ സ്ഥാനമേറ്റെടുത്തെങ്കിലും അവര്‍ ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ സ്ഥാനത്തു തുടരുകയും ചെയ്യും. 1978 മുതല്‍ റോം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹായ സ്ഥാപനമാണ് IFAD. വികസ്വര രാഷ്ട്രങ്ങളിലെ ഗ്രാമീണ മേഖലകളിലെ ദാരിദ്ര്യം, പട്ടിണി […]

Read More