റഷ്യന്‍ ഗ്യാസ് ആശ്രയത്വം കുറയ്ക്കാന്‍ യൂറോപ്പിനെ സഹായിക്കാന്‍ ഇസ്രായേല്‍
ജെറുസലേം : റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിര്‍ത്താനൊരുങ്ങുന്ന യൂറോപ്പിനെ സഹായിക്കാന്‍ ഇസ്രായേല്‍ തയ്യാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. റഷ്യന്‍ ഇന്ധനം ഇറക്കുമതി കുറക്കാന്‍ യൂറോപ്പ്യന്‍ യൂണിയനും അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രകൃതിവാതകം ഉല്‍പ്പാദിപ്പിച്ച് യൂറോപ്പിനെ സഹായിക്കാന്‍ ഇസ്രായേലിന് കഴിയുമെന്ന് നഫ്താലി ബെന്നറ്റ് വ്യക്തമാക്കി . ജറുസലേമില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുമായി സംയുക്ത പ്രസ്താവന നടത്തിയപ്പോഴാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഉക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് […]
Read More