ഫിന്‍ലന്റിനുള്ള പ്രകൃതി വാതക വിതരണം നിര്‍ത്തിവെച്ച് റഷ്യ

ഹെല്‍സിങ്കി : നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചതിന് തൊട്ടുപിന്നാലെ ഫിന്‍ലന്റിനെതിരെ നടപടികളുമായി റഷ്യ രംഗത്തുവന്നു. ഗാസ്‌പ്രോമിന് റൂബിളില്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിൻറെ പേരില്‍ ഫിന്‍ലന്റിലേക്കുള്ള പ്രകൃതി വാതക വിതരണം നിര്‍ത്തി. നിരോധനം ഇന്ന് രാവിലെ 5 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫിന്‍ലന്റിലെ റഷ്യന്‍ ഊര്‍ജ്ജ കമ്പനിയായ ഗാസം വ്യക്തമാക്കി. റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തെത്തുടര്‍ന്ന് ഫിന്‍ലാന്റും അയല്‍രാജ്യമായ സ്വീഡനും ചരിത്രപരമായ സൈനിക ചേരിതിരിവ് ലംഘിച്ച് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചിരുന്നു. ഇതാണ് റഷ്യയെ പ്രകോപിച്ചതെന്നാണ് കരുതുന്നത്. നാറ്റോ അംഗത്വത്തിനുള്ള പുതിയ […]

Read More