കോപ്പൻഹേഗൻ മാളിൽ വെടിവയ്പ്പ്

കോപ്പൻഹേഗൻ : ഡെന്മാർക്കിൻറെ തലസ്ഥാനമായ കോപ്പൻഹേഗനിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പ്പിൽ കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഭയക്കുന്നു. ഈ മാൾ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററുകളിൽ ഒന്നാണ്. സംഭവത്തിൽ 22 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലസ്ഥാനത്തെ വിമാനത്താവളത്തിന് സമീപമുള്ള ഫീൽഡ് ഷോപ്പിംഗ് മാളിൽ ഞായറാഴ്ച നടന്ന വെടിവയ്പ്പിന് ശേഷം നിരവധി ആളുകൾക്ക് വെടിയേറ്റതായി പോലീസ് ട്വീറ്റ് ചെയ്തു. ഇതല്ലാതെ പോലീസ് വിവരമൊന്നും നൽകിയിട്ടില്ല. നഗരത്തിലെ വിമാനത്താവളത്തിന് സമീപമുള്ള അമാഗർ ജില്ലയിലെ ഫീൽഡ് […]

Read More

മെഡിറ്ററേനിയനില്‍ ബോട്ട് മുങ്ങി സ്ത്രീകളും കുട്ടികളുമടക്കം 30 കുടിയേറ്റക്കാരെ കാണാതായി

വലേറ്റ : യൂറോപ്പില്‍ നല്ല ജീവിതം തേടി പുറപ്പെട്ട 30 കുടിയേറ്റക്കാരെ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടു മുങ്ങി കാണാതായി, ചിലര്‍ മരണപ്പെടുകയും ചെയ്തു. ലിബിയയില്‍ നിന്നും യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ റബ്ബര്‍ ബോട്ടു മുങ്ങിയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ മരിച്ചതെന്ന് അന്താരാഷ്ട്ര ചാരിറ്റി സംഘടന വെളിപ്പെടുത്തുന്നു. കാണാതായവരില്‍ അഞ്ച് സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് എം എസ് എഫ് അറിയിച്ചു. സെന്‍ട്രല്‍ മെഡിറ്ററേനിയന്‍ റൂട്ടിലാണ് ബോട്ട് മുങ്ങിയതെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എം എസ് എഫ്) പറഞ്ഞു. […]

Read More

ഇയുവില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പുടിന്‍ ഗ്യാസിനെ ആയുധമാക്കുന്നു

ബ്രസല്‍സ് : ഗ്യാസിൻറെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ഭിന്നിപ്പിക്കാന്‍ ഹീന ശ്രമം നടത്തുന്നതായി ഇ യു ഉച്ചകോടിയുടെ വിലയിരുത്തല്‍.ഇത് തിരിച്ചറിയണമെന്ന് ഉക്രൈയ്ന് കാന്‍ഡിഡേറ്റ് അംഗത്വം നല്‍കിയതിനു ശേഷം ചേര്‍ന്ന ഉച്ചകോടിയില്‍ അഭിപ്രായമുയര്‍ന്നു.റഷ്യയില്‍ നിന്നുള്ള ഗ്യാസ് വെട്ടിക്കുറച്ചതോടെ ഒരു ഡസന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിസന്ധിയിലാണെന്നും യോഗം വിലയിരുത്തി. റഷ്യന്‍ ഗ്യാസ് ഇറക്കുമതി ഇനിയും വെട്ടിക്കുറയ്ക്കുന്നതും ബദല്‍ സംവിധാനങ്ങളും പണപ്പെരുപ്പം കുറയ്ക്കുന്നതുമെല്ലാം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.റഷ്യന്‍ തന്ത്രം പരാജയപ്പെടുത്തുന്നതിന് കുറഞ്ഞ വിലയില്‍ […]

Read More

നോർവേ വെടിവെപ്പ്: 2 മരണം

ഓസ്ലോ : അമേരിക്കയുൾപ്പെടെ പല രാജ്യങ്ങളിലും വെടിവയ്പ്പ് നടന്നതിന് പിന്നാലെ, ഇപ്പോൾ യൂറോപ്പിന്റെ വടക്കൻ രാജ്യമായ നോർവേയിൽ നിന്ന് വെടിവയ്പ്പിൻറെ റിപ്പോർട്ടുകൾ വരുന്നു. ശനിയാഴ്ച രാവിലെ നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിലെ ഒരു നിശാക്ലബിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഒരു നിശാക്ലബിന് നേരെ നിരവധി വെടിവയ്പ്പ് നടന്നതായി ഓസ്ലോ പോലീസ് ഡിസ്ട്രിക്റ്റിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് […]

Read More

അയര്‍ലണ്ടില്‍ ഇതുവരെ 28 മങ്കി പോക്സ് കേസുകള്‍ സ്ഥിരീകരിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇതുവരെ 28 മങ്കി പോക്സ് കേസുകള്‍ സ്ഥിരീകരിച്ചു. രോഗബാധിതരെല്ലാം 25 നും 44 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണെന്ന് എച്ച് പി എസ് സി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മാത്രം 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുകെയിലെയും പല യൂറോപ്യന്‍ രാജ്യങ്ങളിലെയും മങ്കിപോക്സ് കേസുകള്‍ പരിഗണിക്കുമ്പോള്‍ ഈ കേസുകള്‍ അപ്രതീക്ഷിതമല്ലെന്ന് എച്ച് പി എസ് സി പറഞ്ഞു. രോഗം ബാധിച്ച ഓരോ കേസിലും എച്ച് എസ് ഇ ഫോളോ അപ് നടത്തുന്നുണ്ടെന്നും രോഗികളുമായി അടുത്ത […]

Read More

ഉക്രൈയ്ന് ഇ.യുവിലേക്ക് വഴി തുറന്നു

ബ്രസ്സല്‍സ് : യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്നതിന് ഉക്രെയ്നിനെ പരിഗണിച്ചു. ഉക്രൈയ്ന് യൂറോപ്യന്‍ യൂണിയനില്‍ കാന്‍ഡിഡേറ്റ് പദവി നല്‍കി. രണ്ട് ദിവസമായി ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഉക്രൈയ്ന് അംഗത്വം നല്‍കുന്നതിനെതിരെ എതിര്‍പ്പുകളും മറ്റും ഉയര്‍ന്നിരുന്നെങ്കിലും ചരിത്രപരമായ ആ പ്രഖ്യാപനത്തിനായി യൂണിയന്‍ രാജ്യങ്ങള്‍ ഒന്നിക്കുകയായിരുന്നു. അഴിമതിയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഉക്രൈന് അംഗത്വം നല്‍കുന്നതിനെ നേരത്തേ യൂണിയന്‍ അംഗരാജ്യങ്ങള്‍ വന്‍തോതില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഫെബ്രുവരി ആക്രമണത്തിനും യുദ്ധത്തിനും ശേഷം സ്ഥിതി മാറുകയായിരുന്നു. എന്നിരുന്നാലും […]

Read More

യൂറോപ്പിലെങ്ങും കോവിഡ് വ്യാപനം; സമ്മര്‍ ഹോളിഡേയ്ക്ക് ഭീഷണിയാവുന്നു

യൂറോപ്പിലെ വേനലവധിക്കാലം പ്രതിസന്ധിയിലാക്കി വീണ്ടും കോവിഡ് വ്യാപനം. കോവിഡ് ഒമിക്രോണ്‍ വകഭേദത്തിൻറെ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവയാണ് യൂറോപ്യന്‍ രാജ്യങ്ങളിലെങ്ങും പടരുന്നത്. കോവിഡ് കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തിയ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ദിവസേന പുറത്തുവരുന്നത്. ഇറ്റലിയില്‍ ഒറ്റദിവസം 62700 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുള്ള കണക്കുകളായിരുന്നു ചൊവ്വാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. അതേസമയം ജര്‍മ്മനിയില്‍ ചൊവ്വാഴ്ച 122000 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 95000 […]

Read More

റഷ്യന്‍ ഗ്യാസ് ആശ്രയത്വം കുറയ്ക്കാന്‍ യൂറോപ്പിനെ സഹായിക്കാന്‍ ഇസ്രായേല്‍

ജെറുസലേം : റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിര്‍ത്താനൊരുങ്ങുന്ന യൂറോപ്പിനെ സഹായിക്കാന്‍ ഇസ്രായേല്‍ തയ്യാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. റഷ്യന്‍ ഇന്ധനം ഇറക്കുമതി കുറക്കാന്‍ യൂറോപ്പ്യന്‍ യൂണിയനും അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രകൃതിവാതകം ഉല്‍പ്പാദിപ്പിച്ച് യൂറോപ്പിനെ സഹായിക്കാന്‍ ഇസ്രായേലിന് കഴിയുമെന്ന് നഫ്താലി ബെന്നറ്റ് വ്യക്തമാക്കി . ജറുസലേമില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുമായി സംയുക്ത പ്രസ്താവന നടത്തിയപ്പോഴാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഉക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് […]

Read More

വനിതാ സംവരണവുമായി യൂറോപ്യന്‍ യൂണിയന്‍ നിയമം

ബ്രസല്‍സ് : വന്‍കിട കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ സ്ത്രീകള്‍ക്ക് 40% സംവരണം ഏര്‍പ്പെടുത്തുന്നത്തിന് യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുക്കുന്നു. ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചതോടെയാണ് ഒരു ദശാബ്ദമായി സ്തംഭിച്ചു നിന്ന ഇതു സംബന്ധിച്ച നടപടികള്‍ വീണ്ടും സജീവമായത്. ചൊവ്വാഴ്ചയാണ് യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അംഗരാജ്യങ്ങള്‍ ഇതു സംബന്ധിച്ച നിയമനിര്‍മ്മാണം നടത്തും. 2026 ജൂണ്‍ 30നകം കമ്പനികള്‍ പുതിയ ലക്ഷ്യം നടപ്പിലാക്കണമെന്നാണ് ഇയു കമ്മീഷന്‍ ആഗ്രഹിക്കുന്നത്. നേരത്തേ […]

Read More

ഉക്രൈയ്ന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉറപ്പാകുന്നു

ബ്രസല്‍സ് : ഉക്രൈയ്ന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഏറെക്കുറെ ഉറപ്പാകുന്നു. അടുത്ത ആഴ്ച അവസാനത്തോടെ മെംബര്‍ഷിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. കീവ് സന്ദര്‍ശനത്തിനിടെ നടന്ന ചര്‍ച്ചകളില്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ വോണ്‍ ഡെര്‍ ലെയ്ന്‍ ഇക്കാര്യം അറിയിച്ചു. ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഇയു കമ്മീഷന്‍ അധ്യക്ഷയുടെ കീവിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്. പിന്നീട് കീവില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലും ഇക്കാര്യം സ്ഥിരീകരിച്ചു. ഉക്രൈയ്‌ന് കാന്‍ഡിഡേറ്റ് മെംബര്‍ഷിപ്പ് […]

Read More