യൂറോ ചാംപ്യന്‍മാരെ തറപറ്റിച്ച് അര്‍ജന്റീന
ലോക ഫുട്‌ബോളിലെ ശക്തികേന്ദ്രങ്ങളായ യൂറോപ്പിലെയും, ലാറ്റിനമേരിക്കയിലെയും ഏറ്റവും കരുത്തരായ ടീമുകള്‍ തമ്മില്‍ മാറ്റുരച്ചപ്പോള്‍ വിജയം അര്‍ജന്റീനയ്‌ക്കൊപ്പം. ചാംപ്യന്‍മാരുടെ കപ്പിനായുള്ള ഫൈനലിസിമ പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇറ്റലിയെ അര്‍ജന്റീന തറപറ്റിച്ചത്. മത്സരത്തിൻറെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിൻറെ ലീഡ് നേടിയ അര്‍ജന്റീന അസൂറികളെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളി വിടുകയായിരുന്നു. ഇരുപത്തി ഏഴാം മിനിറ്റില്‍ ലോത്താരോ മാര്‍ട്ടീനസിലൂടെയായിരുന്നു അര്‍ജന്റീനയുടെ ആദ്യ ഗോള്‍. നായകന്‍ മെസി ഒരുക്കി നല്‍കിയ ഒരു ലോ ക്രോസിനെ ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ […]
Read More