മെഡിറ്ററേനിയനില്‍ ബോട്ട് മുങ്ങി സ്ത്രീകളും കുട്ടികളുമടക്കം 30 കുടിയേറ്റക്കാരെ കാണാതായി

വലേറ്റ : യൂറോപ്പില്‍ നല്ല ജീവിതം തേടി പുറപ്പെട്ട 30 കുടിയേറ്റക്കാരെ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടു മുങ്ങി കാണാതായി, ചിലര്‍ മരണപ്പെടുകയും ചെയ്തു. ലിബിയയില്‍ നിന്നും യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ റബ്ബര്‍ ബോട്ടു മുങ്ങിയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ മരിച്ചതെന്ന് അന്താരാഷ്ട്ര ചാരിറ്റി സംഘടന വെളിപ്പെടുത്തുന്നു. കാണാതായവരില്‍ അഞ്ച് സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് എം എസ് എഫ് അറിയിച്ചു. സെന്‍ട്രല്‍ മെഡിറ്ററേനിയന്‍ റൂട്ടിലാണ് ബോട്ട് മുങ്ങിയതെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എം എസ് എഫ്) പറഞ്ഞു. […]

Read More

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവരെ കൂട്ടക്കുരുതി

തെക്കന്‍ കഡുന : ഫുലാനി ഭീകരര്‍ തെക്കന്‍ കടുനയിലെ ഒരു ഗ്രാമത്തിലെ 32 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി ഏജന്‍സി റിപ്പോര്‍ട്ടുകള്‍. 150 മോട്ടോര്‍ സൈക്കിളുകളിലായി എത്തിയ ഭീകരര്‍ AK-47 ഉപയോഗിച്ചുകൊണ്ടാണ് ഗ്രാമത്തിലെ ക്രൈസ്തവ വിശ്വാസികളെ കൂട്ടക്കൊല ചെയ്തത്. 85% ക്രൈസ്തവര്‍ ഉള്ള ഒരു റീജിയന്‍ ആണ് തെക്കന്‍ കടുന. കഡുന സംസ്ഥാനത്തിൻറെ തെക്കന്‍ ഭാഗത്തുള്ള അഡാറ കമ്മ്യൂണിറ്റി ഗ്രൂപ്പിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ (ഇസിഡബ്ല്യുഎ) എന്ന ദേവാലയവും സമീപത്തെ വീടുകളും തകര്‍ത്ത ഭീകരര്‍ അഴിഞ്ഞാടുകയായിരുന്നു. ഹെലികോപ്റ്റര്‍ […]

Read More

നൈജീരിയയിൽ സ്‌ഫോടനം

അബുജ : നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയിലുണ്ടായ സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ നൂറിന് മുകളിൽ വരുമെന്ന് അധികൃതർ പറഞ്ഞു. സ്‌ഫോടനത്തെ തുടർന്നുണ്ടായ തീ സമീപത്തെ വീടുകളിലേക്കും പടർന്നതായാണ് വിവരം. രണ്ട് അനധികൃത ഇന്ധന സ്റ്റോറുകളിലേക്ക് തീ പെട്ടെന്ന് പടർന്നതായി എയ്‌മോ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ ഡെക്ലാൻ അമേലുംബ പറഞ്ഞു. സ്‌ഫോടനത്തിൻറെ കാരണവും അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്കും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.  നൈജീരിയയിലെ റിവർ സ്റ്റേറ്റിലെ അനധികൃത എണ്ണ ശുദ്ധീകരണ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ നൂറിലധികം പേർ […]

Read More

മൂന്നാം ഏകദിനത്തിലും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി

അവസാന മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങിയതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ്ണ തോല്‍വി. ടെസ്റ്റ് പരമ്പര 2-1ന് നേടിയതിന് പിന്നാലെ ഏകദിന പരമ്പരയും 3-0 ത്തിന് ദക്ഷിണാഫ്രിക്ക തൂത്തുവാരി. 288 റണ്‍സിൻറെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിന് പുറത്താവുകയായിരുന്നു. നന്നായി ബാറ്റ് ചെയ്തിരുന്ന മുന്‍ നായകന്‍ വിരാട് കോഹ്ലിയും ഓപ്പണര്‍ ശിഖര്‍ ധവാനും പുറത്തായതിന് ശേഷം ശ്രേയസ് അയ്യര്‍-സൂര്യകുമാര്‍ യാദവ് സഖ്യം വിജയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും രണ്ടുപേരും തുടരെ പുറത്തായതോടെ പ്രതീക്ഷകള്‍ വീണ്ടും […]

Read More

ദക്ഷിണാഫ്രിക്കയിലെ പാർലമെന്റിൽ വൻ തീപിടിത്തം

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ ദേശീയ പാർലമെന്റ് സമുച്ചയത്തിൽ ഞായറാഴ്ച തീപിടിത്തമുണ്ടായി. കേപ്ടൗണിൻറെ ഹൃദയഭാഗത്തുള്ള പാർലമെന്റ് മന്ദിരത്തെ തീജ്വാലകൾ വിഴുങ്ങുകയും പുക അന്തരീക്ഷത്തെ മൂടുകയും ചെയ്തു. ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മൂന്നാം നിലയിൽ ആരംഭിച്ച തീ അതിവേഗം ദേശീയ പാർലമെന്റ് മന്ദിരത്തിലേക്കും പടർന്നതായി പൊതുമരാമത്ത്, അടിസ്ഥാന സൗകര്യ വികസന മന്ത്രി പട്രീഷ്യ ഡി ലില്ലി പറഞ്ഞു. ദേശീയ അസംബ്ലി ചേംബറിന് തീപിടിച്ചതായി ഡി ലില്ലി പറഞ്ഞു. ജനാധിപത്യത്തിൻറെ ഏറ്റവും ദുഃഖകരമായ ദിവസമാണിത്. നമ്മുടെ ജനാധിപത്യത്തിൻറെ ഭവനമാണ് പാർലമെന്റ് മന്ദിരം. ആളപായമൊന്നും റിപ്പോർട്ട് […]

Read More

ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഡി കോക്ക്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം ക്വിന്റന്‍ ഡികോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെയാണ് സൂപ്പര്‍ താരത്തിൻറെ പ്രഖ്യാപനം. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണു വിരമിക്കുന്നതെന്നാണു 29 കാരനായ ഡികോക്ക് അറിയിച്ചിരിക്കുന്നത്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ് ഡി കോക്കിൻറെ വിരമിക്കല്‍ വിവരം പുറത്ത് വിട്ടത്. ടെസ്റ്റില്‍ നിന്ന് മാത്രമാണ് വിരമിക്കുന്നതെന്നും ഏകദിനത്തിലും ടി20 യിലും തുടരുമെന്നും താരം അറിയിച്ചു. ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ അതേ ഗ്രൗണ്ടില്‍ അവസാന […]

Read More

ലിബിയന്‍ തീരത്ത് ബോട്ടു മുങ്ങി 28 കുടിയേറ്റക്കാര്‍ മരിച്ചു

ഡബ്ലിന്‍: ലിബിയയുടെ പടിഞ്ഞാറന്‍ തീരത്ത് ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് 28 കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചു. ട്രിപ്പോളിയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അല്‍-അലോസ് ബീച്ചുകളില്‍ രണ്ട് ഇടങ്ങളില്‍ നിന്നാണ് 28 മൃതദേഹങ്ങള്‍ ലിബിയന്‍ റെഡ് ക്രസന്റ് ടീമുകള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബോട്ട് തകര്‍ന്നതെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ മരിച്ചതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ പാതയില്‍ സംഭവിച്ച ഏറ്റവും വലിയ കുടിയേറ്റ ദുരന്തമാണിതെന്നും ഇദ്ദേഹം വെളിപ്പെടുത്തി. […]

Read More

നൊബേൽ ജേതാവ് ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് ടുട്ടുവിൻറെ മരണം സ്ഥിരീകരിച്ചത്. വർണവിവേചനത്തിന് എതിരായ പോരാട്ടത്തിൽ മുൻനിരക്കാരനായിരുന്ന ഡെസ്മണ്ട് ടുട്ടുവിനെ 1984 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ലോകം ആദരിച്ചിരുന്നു. 1996 ൽ ആർച്ച് ബിഷപ് പദവിയിൽ നിന്നു വിരമിച്ച അദ്ദേഹം പിന്നീട് ആർച്ച് ബിഷപ് എമെരിറ്റസ് സ്‌ഥാനം അലങ്കരിക്കുകയായിരുന്നു. അടുത്തിടെ റോഹിങ്ക്യൻ വിഷയത്തിൽ അടക്കം അഭിപ്രായപ്രകടനവുമായി ടുട്ടു രംഗത്തെത്തിയിരുന്നു നെല്‍സന്‍ മണ്ടേല കഴിഞ്ഞാല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ലോകം […]

Read More

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ അവസാനത്തേക്ക് നീട്ടി

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നീട്ടിവെച്ചു. കൊറോണ വൈറസിൻറെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസിൻറെ ഭീതി ലോകമെമ്പാടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം. ഡിസംബര്‍ 17ന് ആരംഭിക്കാനിരുന്ന പര്യടനം 26 -ലേക്കാണ് മാറ്റിയത്. മൂന്ന് ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലുമായിരിക്കും ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുക.പരമ്പരയുടെ ഭാഗമായിരുന്ന നാല് ടി20 മത്സരങ്ങള്‍ പിന്നീട് നടത്തും. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് തീരുമാനം കൈക്കൊണ്ടത്.

Read More

ഒമൈക്രോൺ ബാധിച്ച ആളുകൾക്ക് അസുഖത്തിൻറെ വളരെ നേരിയ ലക്ഷണങ്ങൾ

ജോഹന്നാസ്ബർഗ് : കൊറോണ രോഗികളിൽ ഒരു പുതിയ തരം ബുദ്ധിമുട്ട് ആദ്യമായി സംശയിച്ച ഒരു ദക്ഷിണാഫ്രിക്കൻ ഡോക്ടർ ഞായറാഴ്ച പറഞ്ഞു,  ദി. ഡെൽറ്റ ഒഴികെയുള്ള ഒരു പുതിയ സ്‌ട്രെയിൻ ബാധിച്ചതായി കരുതുന്ന ഏഴ് രോഗികളെ നവംബർ 18-ന് ആദ്യമായി തൻറെ ക്ലിനിക്കിൽ കണ്ടതായി ആഫ്രിക്ക മെഡിക്കൽ അസോസിയേഷൻ മേധാവിയും പേഴ്‌സണൽ ഫിസിഷ്യനുമായ ഡോ. ആഞ്ചലിക് കോറ്റ്‌സി പറഞ്ഞു. ഈ രോഗികളിൽ രോഗലക്ഷണങ്ങൾ വളരെ കുറവായിരുന്നു. കൊറോണയുടെ ഈ പുതിയ വകഭേദത്തിന് ലോകാരോഗ്യ സംഘടന ഒമൈക്രോൺ എന്ന് പേരിട്ടു. നവംബർ 14 […]

Read More