ഒന്നാം നമ്പര്‍ ടീമിനെ വീഴ്ത്താന്‍ അട്ടിമറിയ്ക്കൊരുങ്ങി അയര്‍ലണ്ട്

ഡബ്ലിന്‍ : വീറും വാശിയുമേറുന്ന അയര്‍ലണ്ട് – ഇന്ത്യ ട്വന്റി 20 പോരാട്ടം നാളെ ഡബ്ലിനില്‍. ലോകത്തിലെ ഒന്നാം നമ്പര്‍ ടീമുകളിലൊന്നായ ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളിലൂടെ മികവുണ്ടാക്കാനാണ് 14ാം റാങ്കുകാരായ അയര്‍ലണ്ടിൻറെ ലക്ഷ്യം. ഞായറാഴ്ചയും ചൊവ്വാഴ്ചയുമായി മാലഹൈഡിലാണ് മത്സരങ്ങള്‍. നാളത്തെ ഗെയിമിൻറെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുതീര്‍ന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നിലച്ചുപോയ ക്രിക്കറ്റ് മൈതാനങ്ങളെ ജനക്കൂട്ടം വീണ്ടെടുക്കുന്ന കാഴ്ച കൂടിയാകുമിത്. 2019ന് ശേഷം ആദ്യമായാണ് അയര്‍ലണ്ട് പുരുഷ രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റിന്‍സിയില്‍ പരിക്കില്‍ നിന്ന് […]

Read More

നോർവേ വെടിവെപ്പ്: 2 മരണം

ഓസ്ലോ : അമേരിക്കയുൾപ്പെടെ പല രാജ്യങ്ങളിലും വെടിവയ്പ്പ് നടന്നതിന് പിന്നാലെ, ഇപ്പോൾ യൂറോപ്പിന്റെ വടക്കൻ രാജ്യമായ നോർവേയിൽ നിന്ന് വെടിവയ്പ്പിൻറെ റിപ്പോർട്ടുകൾ വരുന്നു. ശനിയാഴ്ച രാവിലെ നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിലെ ഒരു നിശാക്ലബിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഒരു നിശാക്ലബിന് നേരെ നിരവധി വെടിവയ്പ്പ് നടന്നതായി ഓസ്ലോ പോലീസ് ഡിസ്ട്രിക്റ്റിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് […]

Read More

ഗർഭച്ഛിദ്രാവകാശ നിയമം റദ്ദാക്കികൊണ്ട് അമേരിക്കൻ സുപ്രീം കോടതി

വാഷിംഗ്ടൺ : ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ 50 വർഷം പഴക്കമുള്ള വിധി യുഎസ് സുപ്രീം കോടതി റദ്ദാക്കി. ഇതോടെ അമേരിക്കയിൽ ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ സംരക്ഷണം അവസാനിച്ചു. ഇപ്പോൾ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും ഗർഭച്ഛിദ്രം സംബന്ധിച്ച് അവരുടേതായ പ്രത്യേക നിയമങ്ങൾ ഉണ്ടാക്കും. ഒമ്പതംഗ സുപ്രീം കോടതി ബെഞ്ച്, 5-4 ഭൂരിപക്ഷത്തിന്, ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം നൽകുന്ന റോ വി വേഡ് തീരുമാനം റദ്ദാക്കി. 15 ആഴ്‌ചയ്‌ക്ക് ശേഷം ഗർഭഛിദ്രം നിരോധിക്കുന്ന റിപ്പബ്ലിക്കൻ പിന്തുണയുള്ള മിസിസിപ്പി സംസ്ഥാന നിയമം ആറ്-മൂന്ന് ഭൂരിപക്ഷത്തോടെ ബെഞ്ച് അതിൻറെ തീരുമാനത്തിൽ […]

Read More

അയര്‍ലണ്ടില്‍ ഇതുവരെ 28 മങ്കി പോക്സ് കേസുകള്‍ സ്ഥിരീകരിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇതുവരെ 28 മങ്കി പോക്സ് കേസുകള്‍ സ്ഥിരീകരിച്ചു. രോഗബാധിതരെല്ലാം 25 നും 44 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണെന്ന് എച്ച് പി എസ് സി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മാത്രം 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുകെയിലെയും പല യൂറോപ്യന്‍ രാജ്യങ്ങളിലെയും മങ്കിപോക്സ് കേസുകള്‍ പരിഗണിക്കുമ്പോള്‍ ഈ കേസുകള്‍ അപ്രതീക്ഷിതമല്ലെന്ന് എച്ച് പി എസ് സി പറഞ്ഞു. രോഗം ബാധിച്ച ഓരോ കേസിലും എച്ച് എസ് ഇ ഫോളോ അപ് നടത്തുന്നുണ്ടെന്നും രോഗികളുമായി അടുത്ത […]

Read More

ഉക്രൈയ്ന് ഇ.യുവിലേക്ക് വഴി തുറന്നു

ബ്രസ്സല്‍സ് : യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്നതിന് ഉക്രെയ്നിനെ പരിഗണിച്ചു. ഉക്രൈയ്ന് യൂറോപ്യന്‍ യൂണിയനില്‍ കാന്‍ഡിഡേറ്റ് പദവി നല്‍കി. രണ്ട് ദിവസമായി ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഉക്രൈയ്ന് അംഗത്വം നല്‍കുന്നതിനെതിരെ എതിര്‍പ്പുകളും മറ്റും ഉയര്‍ന്നിരുന്നെങ്കിലും ചരിത്രപരമായ ആ പ്രഖ്യാപനത്തിനായി യൂണിയന്‍ രാജ്യങ്ങള്‍ ഒന്നിക്കുകയായിരുന്നു. അഴിമതിയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഉക്രൈന് അംഗത്വം നല്‍കുന്നതിനെ നേരത്തേ യൂണിയന്‍ അംഗരാജ്യങ്ങള്‍ വന്‍തോതില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഫെബ്രുവരി ആക്രമണത്തിനും യുദ്ധത്തിനും ശേഷം സ്ഥിതി മാറുകയായിരുന്നു. എന്നിരുന്നാലും […]

Read More

യൂറോപ്പിലെങ്ങും കോവിഡ് വ്യാപനം; സമ്മര്‍ ഹോളിഡേയ്ക്ക് ഭീഷണിയാവുന്നു

യൂറോപ്പിലെ വേനലവധിക്കാലം പ്രതിസന്ധിയിലാക്കി വീണ്ടും കോവിഡ് വ്യാപനം. കോവിഡ് ഒമിക്രോണ്‍ വകഭേദത്തിൻറെ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവയാണ് യൂറോപ്യന്‍ രാജ്യങ്ങളിലെങ്ങും പടരുന്നത്. കോവിഡ് കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തിയ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ദിവസേന പുറത്തുവരുന്നത്. ഇറ്റലിയില്‍ ഒറ്റദിവസം 62700 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുള്ള കണക്കുകളായിരുന്നു ചൊവ്വാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. അതേസമയം ജര്‍മ്മനിയില്‍ ചൊവ്വാഴ്ച 122000 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 95000 […]

Read More

ചൈന ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ നരേന്ദ്രമോദി പങ്കെടുക്കും

ന്യൂഡല്‍ഹി : പതിനാലാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ചൈന ആതിഥേയത്വം വഹിക്കുന്ന വെര്‍ച്വല്‍ ഉച്ചകോടി ജൂണ്‍ 23, 24 തീയതികളിലാണ് നടക്കുക. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ക്ഷണിച്ചതിനെ തുടര്‍ന്നാണ് നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുക്കുക. ഉക്രൈന്‍-റഷ്യ യുദ്ധത്തിന് പിന്നാലെ ലോകമാകെ സംഭവിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നീ രാഷ്ട്ര […]

Read More

ഇന്ത്യ അണ്ടര്‍-17 വനിതാ ഫുട്‌ബോള്‍ ടീം ഇന്ന് ഇറ്റലിക്കെതിരെ കളത്തിലിറങ്ങും

റോം : ഇന്ത്യ ആഥിതേയത്വം വഹിക്കുന്ന അണ്ടര്‍-17 വനിതാ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അണ്ടര്‍-17 വനിതാ ടീമിന് മറ്റൊരു അഗ്‌നിപരീക്ഷ കൂടി. ആറാമത് Torneo Female Football Tournament ല്‍ ഇന്ത്യയുടെ പെണ്‍ കൗമാരസംഘം ഇന്ന് കരുത്തരായ ഇറ്റലിയെ നേരിടും. ഇറ്റലിയിലെ Gradisca d’losnzo സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം. ജംഷധ്പൂരില്‍ നടന്ന പരിശീലനത്തിന് ശേഷമാണ് ഇന്ത്യന്‍ സംഘം മത്സരത്തിനായി ഇറ്റലിയിലേക്ക് തിരിച്ചത്. ചിലി, മെക്‌സിക്കോ എന്നീ ലോകഫുട്‌ബോളിലെ കരുത്തരാണ് ടൂര്‍ണ്ണമെന്റിലെ മറ്റ് […]

Read More

അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ 950ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 600ലേറെ ആളുകള്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തെക്ക്-കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സ്ഥിരീകരിച്ച മരണങ്ങളില്‍ ഭൂരിഭാഗവും പക്തിക പ്രവിശ്യയിലാണ്. കിഴക്കന്‍ പ്രവിശ്യകളായ നംഗര്‍ഹാര്‍, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖോസ്റ്റ്, പക്ടിക പ്രവിശ്യകളില്‍ നിരവധി വീടുകളും […]

Read More

അന്താരാഷ്‌ട്ര യോഗാ ദിനം

യോഗയുടെ ആരോഗ്യ ഗുണങ്ങൾ പലമടങ്ങ്. നടുവേദന, സമ്മർദ്ദം, ഉത്കണ്ഠ എന്നിവയിൽ നിന്ന് ശരീരത്തിന് ആശ്വാസം നൽകുന്നത് മുതൽ വഴക്കവും ചലനത്തിൻറെ വ്യാപ്തിയും മെച്ചപ്പെടുത്തുന്നത് വരെ, യോഗ പരിശീലിക്കുന്നത് ധാരാളം ഗുണങ്ങൾ നൽകുന്നു. പേശികളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിനും ദഹനം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ദഹനക്കേട് എന്ന പ്രശ്നം ധാരാളം ആളുകൾ അഭിമുഖീകരിക്കുന്നു . ഭക്ഷണ ശീലങ്ങളിൽ വന്ന മാറ്റത്തോടെ, ആളുകൾ പലപ്പോഴും ആസിഡ് റിഫ്ലക്സും മറ്റ് ദഹന പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. എച്ച്‌ടി ലൈഫ്‌സ്റ്റൈലിനോട് സംസാരിച്ച, ഡിവൈൻ സോൾ യോഗയിലെ […]

Read More