നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ : ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ ഭരതനുമായുള്ള അടുപ്പമാണ് പ്രതാപിനെ സിനിമയിലെത്തിച്ചത്. പ്രതാപിൻറെ അഭിനയ മികവ് കണ്ട ഭരതന്‍ തൻറെ ‘ആരവം’ (1978) എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1979-ല്‍ ഭരതൻറെ ‘തകര’, 1980-ല്‍ ഭരതൻറെ തന്നെ ‘ചാമരം’ എന്നീ സിനിമകളില്‍ പ്രതാപ് പോത്തന്‍ നായകനായി. അദ്ദേഹത്തിൻറെ […]

Read More

കേരളത്തില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ കേസ്

കേരളത്തില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ 35 വയസ്സുള്ള പുരുഷനിലാണ് രോഗം കണ്ടെത്തിയത്. ഇന്ത്യയിലെ ആദ്യ മങ്കി പോക്‌സ് കേസാണ് ഇന്ന് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലായ് 12-നാണ് ഇദ്ദേഹം UAEയില്‍ നിന്ന് കേരളത്തില്‍ എത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിതീകരിച്ച ആള്‍ക്ക് 11 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. അച്ഛനും അമ്മയും ടാക്‌സി ഡ്രൈവറും അടക്കം നേരിട്ട് സമ്പര്‍ക്കം വന്ന ആളുകള്‍ എല്ലാം നിരീക്ഷണത്തിലാണ്. കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ […]

Read More

പി സി ജോര്‍ജിന് കോടതി തുണയായി, പരാതിക്കാരിയില്‍ സംശയം പ്രകടിപ്പിച്ച് നിരീക്ഷണം

കൊച്ചി : മുന്‍ പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത് സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കോടതി. പീഡന പരാതിയിലും കോടതി സംശയം പ്രകടിപ്പിച്ചു. യുവതി പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്. കൃത്യമായ കാര്യം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. പരാതിക്കാരിക്ക് ഇത്തരം നിയമനടപടികളെ പറ്റി ധാരണയുണ്ടെന്നും നിരീക്ഷിച്ചു. പി സി ജോര്‍ജിൻറെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനാണ് പിസി ജോര്‍ജ്ജിനെ അന്വേഷണ സംഘം വിളിച്ചു വരുത്തിയത്. […]

Read More

ബസിന് തീപിടിച്ചു; കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു

വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കാന്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ കത്തിച്ച പൂത്തിരിയില്‍ നിന്ന് തീ ബസിലേക്ക് പടര്‍ന്നു. ജീവനക്കാരന്‍ തീ അണച്ചതിനാല്‍ അപകടം ഒഴിവായി. കൊല്ലം പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലാണ് സംഭവം. കോളജ് ടൂര്‍ പുറപ്പെടുന്നതിന് മുമ്പായിരുന്നു ആഹ്ലാദ പ്രകടനം. എന്നാല്‍ സംഭവത്തില്‍ കോളേജിന് ബന്ധമില്ലെന്ന് കോളേജ് പ്രിന്‍സിപ്പള്‍ പറഞ്ഞു. ബസിന് തീപിടിച്ചതിന് പിന്നില്‍ ബസ് ജീവനക്കാരാണ് ഉത്തരവാദികള്‍. കോളേജിന് പങ്കില്ലെന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കി. ടൂര്‍ കഴിഞ്ഞ് എത്തിയാല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബസിനെതിരെ നടപടി സ്വീകരിക്കുമെന്ന് […]

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം പരക്കെ ശക്തി പ്രാപിക്കുന്നു. ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 7-11 സെ.മി വരെ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇടിമിന്നല്‍ മുന്നറിയിപ്പും ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, അറബിക്കടലില്‍ കാലവര്‍ഷക്കാറ്റിൻറെ ശക്തി വര്‍ധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒഡീഷ […]

Read More

പി സി ജോര്‍ജിന് ജാമ്യം,

തിരുവനന്തപുരം : സോളാര്‍ സരിതയുടെ പീഡനപരാതിയില്‍ ജനപക്ഷം നേതാവ് പിസി ജോര്‍ജിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി – 3 ആണ് ജാമ്യം അനുവദിച്ചത്. വാദം പൂര്‍ത്തിയായി രണ്ട് മണിക്കൂറിന് ശേഷമാണ് ജാമ്യ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. നിലവില്‍ ഒമ്പതു കേസുകളില്‍ പ്രതിയായ പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. ജാമ്യം ലംഘിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാദ്ധ്യതയുണ്ടെന്നും മതവിദ്വേഷ പ്രസംഗമടക്കമുള്ള നിരവധി കേസുകളിലെ പ്രതിയായ പി […]

Read More

പി സി ജോർജ് അറസ്റ്റിലേക്ക്

തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ പി സി ജോര്‍ജ്ജിനെതിരെ ബലാല്‍സംഗം കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പിണറായി വിജയൻറെ ആജ്ഞാനുവര്‍ത്തിയായി പോലീസ് പ്രവര്‍ത്തിക്കുന്നതായി പി സി ജോര്‍ജ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.ജനങ്ങളെ അണിനിരത്തി ,പിണറായിയെ നേരിടുമെന്ന് പിസി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മ്യുസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളാര്‍ കേസിലെ പ്രതി കൊടുത്ത രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. പി […]

Read More

എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു; സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാന സിപിഎമ്മിൻറെ ആസ്ഥാന മന്ദിരമായ എകെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാല വ്യാപക പ്രതിഷേധം. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി. കോട്ടയത്തും, അടൂരിലും തിരുവല്ലയിലും സിപിഐഎമ്മിൻറെ പ്രതിഷേധം നടന്നു. കോട്ടയത്ത് ഡിസിസി ഓഫീസിന് നേരെ കല്ലേറ് ഉണ്ടായി. കല്ലേറില്‍ ഓഫീസിൻറെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സിപിഐഎം നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. ആലപ്പുഴ നഗരത്തിലെ ഇന്ദിരാ ഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു. എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എകെജി […]

Read More

തൃശൂരില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്സ് ബാധ

തൃശൂരില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്സ് ബാധ സ്ഥീരികരിച്ചു. അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നേരത്തെ അതിരപ്പിള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതോടെയാണ് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയത്. ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണ് ഇവയുടെ സാമ്പിളുകളില്‍ നിന്ന് കണ്ടെത്തിയത്. ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും […]

Read More

സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധം; ധരിച്ചില്ലെങ്കില്‍ പിഴ

തിരുവനന്തപുരം : സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. നിയന്ത്രണം കര്‍ശനമാക്കി പൊലീസ് ഉത്തര്‍വിറക്കി. പരിശോധനയും, നടപടിയും കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. പൊതുയിടങ്ങള്‍, ആള്‍ക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കൂടിയ […]

Read More