അഗ്‌നിപഥ് പദ്ധതി: പ്രതിഷേധം രൂക്ഷം, പൊലീസ് വെടിവെയ്പില്‍ ഒരാള്‍ മരിച്ചു
ഹ്രസ്വകാല സായുധസേന നിയമനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിൻറെ അഗ്‌നിപഥ് പദ്ധതിക്ക് എതിരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദില്‍ മൂന്നു പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് തീവച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് നടത്തിയ വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. പദ്ധതിക്കെതിരെ പ്രതിഷേധവുമായി സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ആളുകള്‍ സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിൻറെ ജനല്‍ച്ചില്ലുകളും തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ നിയന്ത്രിക്കാനാണ് പൊലീസ് വെടിവെയ്പ് നടത്തിയത്. ബീഹാറിലും പ്രതിഷേധക്കാര്‍ രണ്ടു ട്രെയിനുകള്‍ കത്തിച്ചു. സമസ്തിപൂരിലും […]
Read More