കേരളത്തില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ കേസ്

കേരളത്തില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ 35 വയസ്സുള്ള പുരുഷനിലാണ് രോഗം കണ്ടെത്തിയത്. ഇന്ത്യയിലെ ആദ്യ മങ്കി പോക്‌സ് കേസാണ് ഇന്ന് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലായ് 12-നാണ് ഇദ്ദേഹം UAEയില്‍ നിന്ന് കേരളത്തില്‍ എത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിതീകരിച്ച ആള്‍ക്ക് 11 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. അച്ഛനും അമ്മയും ടാക്‌സി ഡ്രൈവറും അടക്കം നേരിട്ട് സമ്പര്‍ക്കം വന്ന ആളുകള്‍ എല്ലാം നിരീക്ഷണത്തിലാണ്. കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ […]

Read More

കോവിഡ് ബാധിതരേറുന്നു; ഫേയ്സ് മാസ്‌കിനെ തിരികെ വിളിച്ച് ഫ്രാന്‍സ്

പാരീസ് : ടൂറിസം രംഗം സജീവമായതോടെ കോവിഡ് വ്യാപനവും ആശുപത്രി പ്രവേശനവും വര്‍ധിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഫേയ്സ് മാസ്‌കുകള്‍ വീണ്ടും തിരിച്ചുവരുന്നു. കോവിഡ് പ്രതിരോധം മുന്‍നിര്‍ത്തി മാസ്‌കുകള്‍ ധരിക്കണമെന്ന ഉപദേശമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോവിഡിൻറെ തിരിച്ചുവരവിനൊപ്പം ഫേയ്സ് മാസ്‌കും മടങ്ങിയെത്തുന്ന നിലയാണ്. പബ്ലിക് ട്രാന്‍സ്പോര്‍ട്ടില്‍ ആളുകള്‍ മാസ്‌ക് ധരിക്കുന്നത് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രി ഈ ആഴ്ച ശുപാര്‍ശ ചെയ്തിരുന്നു. ചില നഗരങ്ങളില്‍ ഇന്‍ഡോറുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതിന് പ്രാദേശികതലത്തില്‍ ഉദ്യോഗസ്ഥര്‍ ആലോചന നടത്തുന്നുണ്ട്. കഴിഞ്ഞ […]

Read More

തൃശൂരില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്സ് ബാധ

തൃശൂരില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്സ് ബാധ സ്ഥീരികരിച്ചു. അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നേരത്തെ അതിരപ്പിള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതോടെയാണ് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയത്. ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണ് ഇവയുടെ സാമ്പിളുകളില്‍ നിന്ന് കണ്ടെത്തിയത്. ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും […]

Read More

സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധം; ധരിച്ചില്ലെങ്കില്‍ പിഴ

തിരുവനന്തപുരം : സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. നിയന്ത്രണം കര്‍ശനമാക്കി പൊലീസ് ഉത്തര്‍വിറക്കി. പരിശോധനയും, നടപടിയും കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. പൊതുയിടങ്ങള്‍, ആള്‍ക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കൂടിയ […]

Read More

മങ്കിപോക്സിനെ അത്രകണ്ട് പേടിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ : മങ്കിപോക്സിനെ അത്രകണ്ട് പേടിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. മങ്കിപോക്സ് ഇതിനകം 50ലധികം രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്. എന്നിരുന്നാലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും സംഘടന പറഞ്ഞു. മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളില്‍ രോഗം പടരുന്നതിലുള്ള ആശങ്കയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിളിച്ചു കൂട്ടിയ എമര്‍ജെന്‍സി കമ്മിറ്റിയാണ് ഈ വിലയിരുത്തല്‍ നടത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കാണപ്പെട്ടിരുന്ന കുരങ്ങുപനി വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടിരിക്കുകയാണെന്ന് കമ്മിറ്റി സമ്മതിച്ചു. ഇപ്പോള്‍ മറ്റു രാജ്യങ്ങളിലേയ്ക്കും പടരുന്ന […]

Read More

അയര്‍ലണ്ടില്‍ ഇതുവരെ 28 മങ്കി പോക്സ് കേസുകള്‍ സ്ഥിരീകരിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇതുവരെ 28 മങ്കി പോക്സ് കേസുകള്‍ സ്ഥിരീകരിച്ചു. രോഗബാധിതരെല്ലാം 25 നും 44 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണെന്ന് എച്ച് പി എസ് സി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മാത്രം 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുകെയിലെയും പല യൂറോപ്യന്‍ രാജ്യങ്ങളിലെയും മങ്കിപോക്സ് കേസുകള്‍ പരിഗണിക്കുമ്പോള്‍ ഈ കേസുകള്‍ അപ്രതീക്ഷിതമല്ലെന്ന് എച്ച് പി എസ് സി പറഞ്ഞു. രോഗം ബാധിച്ച ഓരോ കേസിലും എച്ച് എസ് ഇ ഫോളോ അപ് നടത്തുന്നുണ്ടെന്നും രോഗികളുമായി അടുത്ത […]

Read More

യൂറോപ്പിലെങ്ങും കോവിഡ് വ്യാപനം; സമ്മര്‍ ഹോളിഡേയ്ക്ക് ഭീഷണിയാവുന്നു

യൂറോപ്പിലെ വേനലവധിക്കാലം പ്രതിസന്ധിയിലാക്കി വീണ്ടും കോവിഡ് വ്യാപനം. കോവിഡ് ഒമിക്രോണ്‍ വകഭേദത്തിൻറെ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവയാണ് യൂറോപ്യന്‍ രാജ്യങ്ങളിലെങ്ങും പടരുന്നത്. കോവിഡ് കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തിയ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ദിവസേന പുറത്തുവരുന്നത്. ഇറ്റലിയില്‍ ഒറ്റദിവസം 62700 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുള്ള കണക്കുകളായിരുന്നു ചൊവ്വാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. അതേസമയം ജര്‍മ്മനിയില്‍ ചൊവ്വാഴ്ച 122000 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 95000 […]

Read More

ഇന്ത്യയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നു

ന്യൂഡൽഹി : ഇന്ത്യയിൽ കൊറോണ കേസുകൾ  വർദ്ധിച്ചു. ഒരു ദിവസം പിന്നിടുമ്പോൾ എണ്ണായിരത്തിലധികം പുതിയ കൊറോണ കേസുകൾ വന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,822 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ, അതായത് ചൊവ്വാഴ്ചയെ അപേക്ഷിച്ച് ഇന്ന് കൊറോണ കേസുകളിൽ 33 ശതമാനത്തിലധികം വർധനവുണ്ടായി. ചൊവ്വാഴ്ച രാജ്യത്ത് 6,594 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ കൊറോണയുടെ വേഗം വീണ്ടും വർധിക്കുന്നു. ചൊവ്വാഴ്ച, 24 മണിക്കൂറിനിടെ 1000-ലധികം കൊറോണ കേസുകൾ ഡൽഹിയിൽ എത്തി. ഇത്തരമൊരു സാഹചര്യത്തിൽ കൊറോണ ബാധയുടെ […]

Read More

രാഹുൽ റെസ്‌ക്യൂ ഓപ്പറേഷൻ: കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി

ജഞ്ജഗീർ ചമ്പ : ഏകദേശം 105 മണിക്കൂർ നീണ്ട ഓപ്പറേഷനു ശേഷമാണ് രാഹുൽ സാഹു ജീവിത പോരാട്ടത്തിൽ വിജയിച്ചത്. അമ്മ റാണിക്ക് അദ്ദേഹത്തോട് പ്രത്യേക കൃപയുണ്ടെന്ന് ദിവ്യാംഗ് രാഹുലിൻറെ അമ്മ ഗീത സാഹു പറഞ്ഞു.  അമ്മ ഗീതയ്ക്ക് സാഹുവിൻറെ കൂടെ നിൽക്കാൻ കഴിഞ്ഞില്ല, തുരങ്കത്തിനുള്ളിൽ പോയി സ്ഥിതിഗതികൾ കാണണമെന്ന് അഭ്യർത്ഥിച്ചു. ഇതിനുശേഷം ഭരണകൂടം അമ്മയെ ഖനന സ്ഥലത്തേക്ക് കൊണ്ടുപോയി. രാഹുലിൻറെ ആരോഗ്യത്തിനായി രാവും പകലും പ്രാർഥനകൾ നടത്തി. അതേ സമയം, ഈ ഓപ്പറേഷൻ സ്ഥലത്ത് പൂർത്തിയാകുന്നതുവരെ, കളക്ടർ ജിതേന്ദ്ര […]

Read More

കുരങ്ങുപനിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചേക്കും

ജനീവ : ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കുരങ്ങുപനി അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്, ഇത് എൻഡമിക്, നോൺ-എൻഡിമിക് രാജ്യങ്ങളിൽ ഇതുവരെ 2,821 പേരെ ബാധിച്ചു. അമേരിക്ക, കാനഡ, മെക്‌സിക്കോ, ഇന്ത്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, യുകെ, ബ്രസീൽ തുടങ്ങി 39 രാജ്യങ്ങളിലേക്ക് കുരങ്ങുപനി പടർന്നിട്ടുണ്ട്. വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുക്കുമ്പോൾ, കുരങ്ങുപനി പടർന്നുപിടിക്കുന്നത് അന്താരാഷ്ട്ര ആശങ്കയുടെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണോ എന്ന് വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടുത്ത ആഴ്ച വ്യാഴാഴ്ച ഒരു അടിയന്തര കമ്മിറ്റി വിളിക്കും. ആഗോള ആരോഗ്യ സംഘടനയുടെ ഉയർന്ന തലത്തിലുള്ള മുന്നറിയിപ്പുകൾ നിലവിൽ […]

Read More