കേരളത്തിലെ പാറക്കെട്ടിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി

കേരളം : മലമ്പുഴ മലനിരകളിലെ കുത്തനെയുള്ള മലയിടുക്കിൽ കേരളത്തിൽ നിന്നുള്ള 23 കാരനായ ട്രക്കിംഗ് യാത്രികൻ കുടുങ്ങി. യുവാവിനെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു, അതിൽ സൈന്യം വൻ വിജയമാണ് നേടിയത്. പാറക്കെട്ടുകളിൽ നിന്ന് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച, അതായത് ഇന്നലെ മുതൽ ഇന്ത്യൻ ആർമി ടീം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. കേരളത്തിലെ പാലക്കാട് മലമ്പുഴ മലനിരകളിലെ കുത്തനെയുള്ള മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന യുവാവ് മലയിലെ വിള്ളലുകളിൽ തെന്നി വീണതിനെത്തുടർന്ന് 30 മണിക്കൂറിലധികം പാറകൾക്കിടയിൽ കുടുങ്ങി കിടന്നു. […]

Read More

കോവിഡ് മൂന്നാം തരംഗം അതിജീവിക്കാൻ കുരുന്നു – കരുതൽ പദ്ധതി

തിരുവനന്തപുരം : കോവിഡിന്റെ മൂന്നാം തരംഗം കുഞ്ഞുങ്ങളെ ലക്ഷ്യം വച്ചാകും എന്ന ആശങ്ക മുന്നില്‍ കണ്ട് കൊണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി ‘കുരുന്ന്-കരുതല്‍’ വിദഗ്ധ പരിശീലന പരിപാടി ആരംഭിച്ചു. മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രമാക്കി, അവിടത്തെ ശിശുരോഗ വിഭാഗത്തില്‍ അതാത് ജില്ലകളിലും അനുബന്ധ ജില്ലകളിലുമുള്ള ശിശുരോഗ വിദഗ്ധര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ഒരു ഓണ്‍സൈറ്റ് പരിശീലന പരിപാടിയാണ് ‘കുരുന്ന്-കരുതല്‍’. കുട്ടികളിലെ കോവിഡും കോവിഡാനന്തര പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാക്കി വരുന്നുണ്ട്. ചികിത്സയ്ക്ക് അധികമായി ആവശ്യമാകുന്ന […]

Read More

കെട്ടിട നിർമാണ പെർമിറ്റ് ഇനി മുതൽ സ്വയം നേടാം

തിരുവനന്തപുരം കെട്ടിട നിർമ്മാണ പെർമിറ്റിനു വേണ്ടി ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, […]

Read More

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 5 മില്ല്യണ്‍ ഡോളര്‍ ലോട്ടോ ടിക്കറ്റ്

ന്യുയോര്‍ക്ക് : മെയ് 24 ന് ആരംഭിക്കുന്ന ആഴ്ചയില്‍ ന്യുയോര്‍ക്ക് സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 5 മില്ല്യണ്‍ ഡോളറിന്റെ ലോട്ടോ ടിക്കറ്റ്  ലഭിക്കുമെന്ന് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയില്‍ ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോ.

Read More

തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

സംസ്ഥാനത്ത്  തീവ്രവാദ പ്രവർത്തനങ്ങളും തീവ്രവാദികളുടെ കടന്നുകയറ്റങ്ങളും വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ്. എന്നാൽ മാറി മാറി സംസ്ഥാനം ഭരിച്ച ഭരണകൂടങ്ങളും രഹസ്യാന്വേഷണ വിഭാഗവും ഇത്രയും സുരക്ഷാ പ്രാധാന്യമുള്ള വിഷയത്തിൻമേൽ എടുക്കേണ്ട കരുതലിന് ശ്രദ്ധകൊടുത്തില്ല എന്നുതന്നെ പറയേണ്ടി വരും.  

Read More