72 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഋഷഭ് പന്ത്

ന്യൂഡൽഹി :  ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റി ൻറെ രണ്ട് ഇന്നിംഗ്‌സുകളിലും മിന്നുന്ന ബാറ്റിംഗാണ് ഋഷഭ് പന്ത് കുറിച്ചത്.ഈ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ 111 പന്തുകൾ നേരിട്ട പന്ത് 146 റൺസി ൻറെ ഇന്നിംഗ്‌സ് കളിച്ചു, അതിനുശേഷം രണ്ടാം ഇന്നിംഗ്‌സിൽ വീണ്ടും 86 പന്തുകൾ നേരിട്ട പന്ത് 8 ബൗണ്ടറികളുടെ സഹായത്തോടെ 57 റൺസ് നേടി. ത ൻറെ രണ്ട് ഇന്നിംഗ്‌സിനും ശേഷം ഇംഗ്ലണ്ട് മണ്ണിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിദേശ വിക്കറ്റ് […]

Read More

മിസ് ഇന്ത്യ 2022 സിനി ഷെട്ടി സ്വന്തമാക്കി

ന്യൂഡൽഹി : മിസ് ഇന്ത്യ 2022 കിരീടം സിനി ഷെട്ടി സ്വന്തമാക്കി. മിസ് ഇന്ത്യ 2022 ൻറെ ഗ്രാൻഡ് ഫിനാലെ ജൂലൈ 3 ഞായറാഴ്ച മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്നു. ഈ തകർപ്പൻ മത്സരത്തിൽ സിനി ഷെട്ടിയാണ് ഈ കിരീടം നേടിയത്. 31 സുന്ദരിമാരെ പിന്തള്ളിയാണ് സിനി ഈ വർഷത്തെ മിസ് ഇന്ത്യയായത്. ഈ മത്സരത്തിൽ വിജയിക്കുക എന്നത് ഒരു സാധാരണ കാര്യമല്ല, വർഷങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് മാത്രമേ ഇത് സാധ്യമാകൂ. മിസ് ഇന്ത്യ 2022 ജേതാവായ […]

Read More

ബസിന് തീപിടിച്ചു; കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു

വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കാന്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ കത്തിച്ച പൂത്തിരിയില്‍ നിന്ന് തീ ബസിലേക്ക് പടര്‍ന്നു. ജീവനക്കാരന്‍ തീ അണച്ചതിനാല്‍ അപകടം ഒഴിവായി. കൊല്ലം പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലാണ് സംഭവം. കോളജ് ടൂര്‍ പുറപ്പെടുന്നതിന് മുമ്പായിരുന്നു ആഹ്ലാദ പ്രകടനം. എന്നാല്‍ സംഭവത്തില്‍ കോളേജിന് ബന്ധമില്ലെന്ന് കോളേജ് പ്രിന്‍സിപ്പള്‍ പറഞ്ഞു. ബസിന് തീപിടിച്ചതിന് പിന്നില്‍ ബസ് ജീവനക്കാരാണ് ഉത്തരവാദികള്‍. കോളേജിന് പങ്കില്ലെന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കി. ടൂര്‍ കഴിഞ്ഞ് എത്തിയാല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബസിനെതിരെ നടപടി സ്വീകരിക്കുമെന്ന് […]

Read More

ഡയമണ്ട് ലീഗിൽ റെക്കോർഡുകൾ തകർത്ത്‌ നീരജ് ചോപ്ര

പാനിപ്പത്ത് : റെക്കോർഡുകൾ തകർക്കുന്നതിൽ പ്രാവീണ്യം നേടിയ നീരജ് ചോപ്ര മറ്റൊരു ദേശീയ റെക്കോർഡ് കൂടി തകർത്തു. 15 ദിവസത്തിനിടെ രണ്ടാം തവണയാണ് നീരജ് ചോപ്ര ഈ നേട്ടം കൈവരിച്ചത്. സ്റ്റോക്ക്ഹോമിൽ ആദ്യ ശ്രമത്തിൽ തന്നെ 89.94 മീറ്റർ എറിഞ്ഞാണ് നീരജ് ദേശീയ റെക്കോർഡ് സൃഷ്ടിച്ചത്. 15 ദിവസം മുമ്പ് പാവ് നൂർമി ഗെയിംസിൽ 89.30 മീറ്റർ അകലെ ജാവലിൻ എറിഞ്ഞ് നീരജ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. വലിയ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ ആദ്യമായി സ്വർണമെഡൽ നേടുന്നതിൽ നീരജ് പ്രാവീണ്യം നേടിയിട്ടുണ്ട്. 2016ലെ അണ്ടർ […]

Read More

ട്വിറ്ററിന് കേന്ദ്രത്തിൻറെ അന്ത്യശാസനം,സർക്കാർ നിയമം പാലിക്കുക

ന്യൂഡൽഹി : കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുള്ള തർക്കം വീണ്ടും വർധിക്കുന്നതായി കാണുന്നു. ട്വിറ്ററിന് നോട്ടീസ് നൽകുന്നതിനിടെ, 2022 ജൂലൈ 4 വരെ പുതിയ ഐടി നിയമം നടപ്പാക്കാനുള്ള അവസാന അവസരം കേന്ദ്ര സർക്കാർ ട്വിറ്റർ ഇന്ത്യക്ക് നൽകിയിട്ടുണ്ട്. ട്വിറ്റർ പുതിയ നിയമങ്ങൾ പൂർണമായി ഉടൻ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടാൻ തയാറാകണമെന്നും വ്യക്തമാക്കി ഐടി മന്ത്രാലയം ട്വിറ്ററിന് നോട്ടീസ് അയച്ചു. വാസ്തവത്തിൽ, സർക്കാരിന് വേണ്ടി, ജൂൺ 6, ജൂൺ 9 തീയതികളിൽ നോട്ടീസ് അയച്ച് ചില ഉള്ളടക്കങ്ങൾ […]

Read More

ഓസ്‌കര്‍ അക്കാദമിയുടെ ഭാഗമാകാന്‍ സൂര്യക്ക് ക്ഷണം

ഓസ്‌കര്‍ അക്കാദമിയുടെ ഭാഗമാകാന്‍ നടന്‍ സൂര്യയ്ക്ക് ക്ഷണം. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് ഓസ്‌കര്‍ അക്കാദമിയുടെ ഭാഗമാകാന്‍ ക്ഷണം ലഭിക്കുന്നത്. സൂര്യയ്ക്ക് പുറമെ ബോളിവുഡ് താരം കാജോളിനെയും ക്ഷണിച്ചിട്ടുണ്ട്. അക്കാദമിയുടെ ഭാഗമാകാന്‍ 397 കലാകാരന്മാര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതില്‍ 44 ശതമാനം സ്ത്രീകളും 50 ശതമാനം നോണ്‍-അമേരിക്കന്‍സുമാണ്. സംവിധായിക റീമ കാ?ഗ്തി, സുഷ്മിത് ഘോഷ്, ഡല്‍ഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പിആര്‍ ആയ സോഹ്നി സെന്‍ഗുപ്ത എന്നിവരാണ് അംഗങ്ങളിലെ മറ്റ് ഇന്ത്യക്കാര്‍. […]

Read More

ഡബ്ലിനില്‍ റണ്‍മഴ പെയ്യിച്ച് സഞ്ജു

ഡബ്ലിന്‍ : ഐറിഷ് മലയാളികള്‍ നെഞ്ചിലേറ്റിയ സഞ്ജു സാംസണ്‍ ഇന്ത്യക്ക് കൊടുത്തത് അപ്രതീക്ഷിത റണ്‍മഴ. മഴ മാറി നിന്ന ഡബ്ലിൻറെ ആകാശത്തില്‍ സഞ്ജു സാംസണ്‍ റണ്ണുകളുടെ പെരുമഴ പെയ്യിക്കുന്നത് ക്രിക്കറ്റ് ലോകം അത്ഭുതത്തോടെയാണ് നോക്കി നിന്നത്. സഞ്ജുവിൻറെ ബാറ്റില്‍ പിറന്ന ഓരോ റണ്ണിനും കാഴ്ചക്കാര്‍ ആര്‍പ്പുവിളികളോടെ പിന്തുണ നല്‍കി. ദീപക് ഹൂഡയുടെ ഒപ്പം ഇന്ത്യന്‍ ടീമിനായി ആദ്യ പത്ത് ഓവറുകളില്‍ തന്നെ അയര്‍ലണ്ടിൻറെ വിജയ പ്രതീക്ഷ സഞ്ജു തല്ലിക്കെടുത്തി . സഞ്ജു സാംസണിൻറെ ആരാധക പിന്തുണ കണ്ട് […]

Read More

അയര്‍ലണ്ടിനെതിരെ ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ന്യൂഡൽഹി : മാലഹൈഡ് സ്റ്റേഡിയം തിങ്ങിനിറഞ്ഞ ആരാധകരുടെ ആര്‍പ്പുവിളികളുടെ ആവേശത്തില്‍ അയര്‍ലണ്ടിനെതിരെ ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റിൻറെ തകര്‍പ്പന്‍ ജയം . അയര്‍ലണ്ടിൻറെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പ്രാര്‍ത്ഥന കേട്ട ദൈവങ്ങള്‍ മഴയെ മാറ്റിവിട്ടു വെയിലയച്ചതോടെ ഇരുപത് മിനുട്ടോളം വൈകി മത്സരത്തിന് തുടക്കമായി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സാണ് നേടിയത്. ടോപ് ഓഡറിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായെങ്കിലും ഹാരി ടെക്ടറുടെ (64*) വെടിക്കെട്ട് ബാറ്റിങ് […]

Read More

ഇന്ന് അയർലൻഡിനെതിരായ ആദ്യ T20 മത്സരം

ന്യൂഡൽഹി : ഇന്ത്യ-അയര്‍ലണ്ട് ബലപരീക്ഷണത്തിന് നാളെ, ഞായറാഴ്ച ഡബ്ലിനില്‍ അരങ്ങൊരുങ്ങും. ഇന്ത്യക്കെതിരായ പ്രകടനമെന്ന നിലയില്‍ ലോകം ശ്രദ്ധിക്കുന്ന ഈ മല്‍സരം അയര്‍ലണ്ടിനും നിര്‍ണ്ണായകമാണ്. അയര്‍ലണ്ടിന് പ്രേക്ഷകരുടെയും ഐ പി എല്‍ ഉടമകളുടെയും ശ്രദ്ധ പിടിച്ചുപറ്റാനുള്ള സുവര്‍ണാവസരം കൂടിയാകും ഈ പോരാട്ടം. ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനാല്‍ ആന്ദ്രെ ബാല്‍ബിര്‍ണി നയിക്കുന്ന ടീമിന് 2021ലെ ടി20 ലോകകപ്പില്‍ നല്ല സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട പ്ലാനും പദ്ധതിയുമാണ് ടീമിനുള്ളതെന്നാണ് നിരീക്ഷണം. സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ 34 ടി20കളില്‍ 21 […]

Read More

ഒന്നാം നമ്പര്‍ ടീമിനെ വീഴ്ത്താന്‍ അട്ടിമറിയ്ക്കൊരുങ്ങി അയര്‍ലണ്ട്

ഡബ്ലിന്‍ : വീറും വാശിയുമേറുന്ന അയര്‍ലണ്ട് – ഇന്ത്യ ട്വന്റി 20 പോരാട്ടം നാളെ ഡബ്ലിനില്‍. ലോകത്തിലെ ഒന്നാം നമ്പര്‍ ടീമുകളിലൊന്നായ ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളിലൂടെ മികവുണ്ടാക്കാനാണ് 14ാം റാങ്കുകാരായ അയര്‍ലണ്ടിൻറെ ലക്ഷ്യം. ഞായറാഴ്ചയും ചൊവ്വാഴ്ചയുമായി മാലഹൈഡിലാണ് മത്സരങ്ങള്‍. നാളത്തെ ഗെയിമിൻറെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുതീര്‍ന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നിലച്ചുപോയ ക്രിക്കറ്റ് മൈതാനങ്ങളെ ജനക്കൂട്ടം വീണ്ടെടുക്കുന്ന കാഴ്ച കൂടിയാകുമിത്. 2019ന് ശേഷം ആദ്യമായാണ് അയര്‍ലണ്ട് പുരുഷ രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റിന്‍സിയില്‍ പരിക്കില്‍ നിന്ന് […]

Read More