പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുകയും തുടർന്ന് ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനം ചെയ്യുകയും ശ്രീ ആദിശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തു.
2013ലെ വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾക്ക് ശേഷം സമാധി പുനർനിർമിച്ചു.മൈസൂരിൽ നിന്നുള്ള ശിൽപിയായ അരുൺ യോഗിരാജാണ് കൃഷ്ണശിലയിൽ നിന്ന് 35 ടൺ ഭാരമുള്ള ശങ്കരാചാര്യരുടെ ഇരിക്കുന്ന പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
എട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ജനിച്ച, അദ്വൈത വേദാന്ത സിദ്ധാന്തങ്ങൾ ഏകീകരിക്കുകയും ഇന്ത്യയിലുടനീളം നാല് മഠങ്ങൾ സ്ഥാപിച്ച് ഹിന്ദുമതത്തെ ഏകീകരിക്കുന്നതിൽ കാര്യമായ സംഭാവനകൾ നൽകുകയും ചെയ്ത ഒരു ഇന്ത്യൻ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ആദിശങ്കരാചാര്യ. അദ്ദേഹം കേദാർനാഥിൽ സമാധിയിലെത്തിയതായി വിശ്വസിക്കപ്പെടുന്നു.