ന്യൂഡല്‍ഹി : സഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള കോവിഡ് യാത്രാ മാനദണ്ഡങ്ങളില്‍ ഇന്ത്യ ഇളവ് വരുത്തുന്നു. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷൻറെ (എന്‍ ടി ജി ഐ) ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസെടുക്കുന്നതിനുള്ള ഇടവേള 270 ദിവസമായിരുന്നു. ഇത് കുറയ്ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒമ്പതു മാസമെന്ന നിലവിലെ കാല ദൈര്‍ഘ്യം ഇളവ് ചെയ്യും. ഇതു സംബന്ധിച്ച സംവിധാനങ്ങളും വിശദാംശങ്ങളും കോവിന്‍ പോര്‍ട്ടലില്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പോകാനുദ്ദേശിക്കുന്ന രാജ്യങ്ങളിലെ നിര്‍ദ്ദേശ പ്രകാരം ബൂസ്റ്റര്‍ ഡോസെടുക്കാന്‍ ആളുകളെ അനുവദിക്കാമെന്നാണ് എന്‍ ടി എ ജി ഐ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
രാജ്യത്തെ 18 വയസ്സിന് മുകളിലുള്ളവര്‍ക്കും സെക്കൻഡ് ഡോസ് കഴിഞ്ഞ് ഒമ്പത് മാസം പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് നിലവില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. 18 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാവര്‍ക്കും ഇന്ത്യ ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നുണ്ട്.