ബസ്ര: ചൊവ്വാഴ്ച ഇറാഖിലെ തെക്കൻ നഗരമായ ബസ്രയിലുണ്ടായ മോട്ടോർ സൈക്കിൾ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഇറാഖ് സൈന്യം വിവരം നൽകിയിട്ടുണ്ട്.
തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് 550 കിലോമീറ്റർ തെക്ക് സെൻട്രൽ ബസ്രയിലെ അൽ-സൊമൂദ് ക്രോസ്റോഡിൽ ഒരു മോട്ടോർ സൈക്കിൾ പൊട്ടിത്തെറിച്ചപ്പോൾ ഉച്ചയ്ക്ക് തൊട്ടുമുമ്പ് സ്ഫോടനം നടന്നതായി ഇറാഖി ജോയിൻറ് ഓപ്പറേഷൻസ് കമാൻഡ് (ജെഒസി) മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
സ്‌ഫോടനത്തിൽ സമീപത്തുള്ള രണ്ട് സിവിലിയൻ കാറുകൾക്ക് തീപിടിക്കുകയും നാല് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബസ്ര ആരോഗ്യ വകുപ്പിൻറെ പ്രാഥമിക റിപ്പോർട്ട് ഉദ്ധരിച്ച് പ്രസ്താവനയിൽ പറയുന്നു.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും സ്‌ഫോടകവസ്തു വിദഗ്ധരും സുരക്ഷാ സേനയും സ്‌ഫോടനം നടന്ന സ്ഥലത്ത് അന്വേഷണം നടത്തിവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു