കാബൂൾ: അഫ്ഗാനിസ്ഥാൻറെ തലസ്ഥാനമായ കാബൂളിൽ ന്യൂനപക്ഷമായ ഷിയാ ആധിപത്യമുള്ള പ്രദേശത്ത് ശനിയാഴ്ച മിനി ബസ് സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റായിരിക്കാം ആക്രമണത്തിന് പിന്നിൽ. എന്നാൽ, ജനസാന്ദ്രതയേറിയ ദഷ്ത്-ഇ-ബർചി മേഖലയിൽ നടന്ന സ്‌ഫോടനത്തിൽ ആളപായത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
വർഷങ്ങളായി ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഗ്രൂപ്പിൻറെ അക്രമത്തിന് ഇരയാകുന്ന ഷിയ ഹസാര സമുദായത്തിലെ അംഗങ്ങൾക്ക് ആധിപത്യമുള്ള കാബൂളിൻറെ പ്രാന്തപ്രദേശമായ ദഷ്-ഇ ബാർചിയിലാണ് സംഭവം.വഴിയിൽ ഒരു ഘട്ടത്തിൽ സംശയാസ്പദമായ ഒരാൾ വാഹനത്തിൽ കയറിയെന്നും തൊട്ടുപിന്നാലെ പിൻഭാഗത്ത് സ്‌ഫോടനമുണ്ടായെന്നും ബസ് ഡ്രൈവർ മുർതാസ ആശുപത്രി അധികൃതരോട് പറഞ്ഞു.