താന്‍ ഇനി ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് എ വി ഗോപിനാഥ്

Politics

പാലക്കാട്: താന്‍ ഇനി ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട എ വി ഗോപിനാഥ്. ഒരു പാര്‍ട്ടിയിലും ചേരില്ലെന്ന് പെരിങ്ങോട്ടുകുറിശ്ശിയില്‍ നേതൃകണ്‍വന്‍ഷന്‍ യോഗം ചേര്‍ന്ന് സംസാരിക്കുകയായിരുന്ന എ വി ഗോപിനാഥ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.

മുന്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. 50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധമാണ് അവസാനിപ്പിച്ചതെന്നും കോണ്‍ഗ്രസിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു തന്റേതെന്നും എ വി ഗോപിനാഥ് രാജി പ്രഖ്യാപന വേളയില്‍ വ്യക്തമാക്കിയിരുന്നു.