കവി എം. സങ്ങിന് പൊലീസ് മർദ്ദനം: പ്രക്ഷുബ്ധമാകുന്ന സാംസ്ക്കാരികലോകം

കവിയും വിദ്യാഭ്യാസവകുപ്പിലെ ജിവനക്കാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ എം. സങ്ങിനെ അകാരണമായി പൊലീസ് മർദ്ദിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് കവികളുടെയും സാഹിത്യ, സാംസ്ക്കാരിക പ്രവർത്തകരുടെയും പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാകുന്നു. കവിയോട് എസ്.ഐ. പരസ്യമായി മാപ്പു പറയണമെന്നാണ് പൊതു ആവശ്യം. ഇത്തരത്തിലുള്ള പ്രവണത സർക്കാരിനെ കരി വാരിത്തേക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് സാംസ്ക്കാരികപ്രവർത്തകരുടെ അഭിപ്രായം. ശാസ്താംകോട്ടയിലെ സ്വന്തം വസതിയിൽ കിടന്നുറങ്ങുകയായിരുന്ന സങ്ങിനെ ശാസ്താംകോട്ട പൊലീസ് സബ്ബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ഉപദ്രവിച്ചത്.    

Read More

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ആക്ടിൽ ഭേദഗതിക്കു തീരുമാനം

സമൂഹമാധ്യമങ്ങൾ‍ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകൾ അപര്യാപ്തമാണെന്ന് കണ്ടതിനാൽ പോലീസ് ആക്ടിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ഭേദഗതി, ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായി. നിലവിലുള്ള പോലീസ് ആക്ടിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് മന്ത്രിസഭ ശുപാർശ ചെയ്യുന്നത്.

Read More

മൃതദേഹം വിട്ടുകൊടുത്തില്ല സ്വകാര്യ ആശുപത്രിക്കെതിരെ നടപടി വേണമെന്ന്‌ തമ്പി കണ്ണാടാൻ

കൊച്ചി : കെ കെ എൻ ടി സിയുടെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ കെ സജി 2021മെയ് 10 രാത്രി 8:45ന് മരണപ്പെട്ടു. 180000രൂപചികിത്സ ചെലവുകൾ കൊടുക്കാനുണ്ടെന്നും അത് കൊടുക്കാതെ മൃതശരീരം വിട്ടുതരില്ല എന്നുമുള്ള പിടിവാശി ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഒരിക്കലും സഹിക്കാനും ക്ഷമിക്കാനും പറ്റാത്ത നിന്ദ്യമായ നടപടി ആയിപ്പോയെന്ന് കെ കെ എൻ ടി സി യുടെ സംസ്ഥാന പ്രസിഡന്റ്‌ കെ പി തമ്പി കണ്ണാടൻ പറഞ്ഞു

Read More

കൊവിഡ് ചികിത്സാ നിരക്ക് പ്രദർശിപ്പിക്കാത്ത സ്വകാര്യ ആശുപത്രികൾക്കെതിരെ കർശന നടപടി

പാലക്കാട് : സർക്കാർ ഉത്തരവിന്റെയും ഹൈക്കോടതി നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സാ നിരക്ക് (10/5/2021 ലെ സർക്കാർ ഉത്തരവ് (സാധാ) നം 1066/2021/H&FWD) പൊതുജനങ്ങളുടെ ശ്രദ്ധയിൽപെടുന്ന വിധത്തിൽ ആശുപത്രികളിൽ പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. ഇവ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ സർക്കാരിലും ഹൈക്കോടതിയിലും റിപ്പോർട്ട് സമർപ്പിക്കും

Read More

ചുളിവകറ്റി പ്രായം കുറയ്ക്കും മത്തങ്ങാ മാജിക്

മത്തങ്ങ കഴിയ്ക്കാന്‍ മാത്രമല്ല, മുഖത്തെ ചുളിവിന് മികച്ചതാണ്. ചര്‍മത്തിന് തിളക്കത്തിനും ചുളിവകറ്റാനും പല തരത്തിലും ഇതുപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ. മുഖത്തെ ചുളിവുകള്‍ പ്രായക്കുറവെങ്കിലും പ്രായമേറ്റുന്ന ഒന്നാണ്. ഇത് സാധാരണയുണ്ടാകുന്നത് ചര്‍മം അയയുമ്പോഴാണ്. ചര്‍മം അയയാന്‍ കാരണങ്ങള്‍ ഏറെയാണ്. കൊളാജന്‍ എന്ന ഘടകമാണ് ചര്‍മത്തിന് ഇറുക്കം നല്‍കുന്നത്. ഇത് കുറയുമ്പോള്‍ ചര്‍മം അയയുന്നു കൊളാജന്‍ കുറയാന്‍ കാരണങ്ങള്‍ പലതുമുണ്ട്.

Read More

ചക്കക്കുരു കൊണ്ടൊരു സൂപ്പര്‍ സ്‌ക്രബ്

ചക്കക്കുരു കൊണ്ട് ചര്‍മ സൗന്ദര്യത്തിനു സഹായിക്കുന്ന സ്‌ക്രബ് തയ്യാറാക്കാം. ഇത് പല തരത്തിലും ചര്‍മ സംരക്ഷണത്തിനായി ഉപയോഗിയ്ക്കുകയും ചെയ്യാം. സൗന്ദര്യത്തിന് സ്‌ക്രബ് നല്‍കുന്നത് വലിയ ഗുണങ്ങളാണ്. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കുകയെന്നത് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ ഏറെ നല്ലതാണ്. ഇതിനായി പലപ്പോഴും പലരും ആശ്രയിക്കുന്നത് കൃത്രിമമായി ഉണ്ടാക്കിയ സ്‌ക്രബുകളാണ്. എന്നാല്‍ നമുക്കു തികച്ചും പ്രകൃതിദത്ത വഴികളിലൂടെ വീട്ടില്‍ തന്നെ ഉണ്ട്ക്കാന്‍ പറ്റിയ ഒന്നുണ്ട്. ഇത് ചക്കക്കുരു ഉപയോഗിച്ചാണ്. നമ്മള്‍ മിക്കവാറും പേര്‍ എറിഞ്ഞു കളയുന്ന ചക്കക്കുരു.

Read More

വായ്നാറ്റം,കരുവാളിപ്പ് എല്ലാത്തിനുംഒറ്റമൂലി ഞാവല്‍

സൗന്ദര്യ സംരക്ഷണത്തിന് നിരവധി മാർഗ്ഗങ്ങൾ ഇന്ന് വിപണിയിൽ ഉണ്ട്. എന്നാൽ പലപ്പോഴും ഇത്തരം വസ്തുക്കളുടെ ഉപയോഗം പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകൾ ചർമ്മത്തിന് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഉണ്ടാക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. ഇനി സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നതിന് മുൻപ് ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട്.

Read More

നീർമാതളത്തൊലി പാലിലരച്ച് മുഖത്ത്,നിറം ഫലം

നിറം കുറവ്, കരിമങ്ങലം, മുഖക്കുരു എന്നീ പ്രതിസന്ധികൾ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രശ്നമുണ്ടാക്കുന്നതാണ്. ഇത് ഏത് വിധത്തിലും ചർമ്മത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ബ്യൂട്ടി പാർലർ തേടിയിറങ്ങുന്നവർ വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചർമസംരക്ഷണത്തിന്‍റെ കാര്യം ഇനി ഒരു വെല്ലുവിളിയാവാതെ നോക്കുന്നതിന് നീർമാതളത്തൊലി പാലിലരച്ച് മുഖത്ത് തേക്കാവുന്നതാണ്. ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് നീർമാതള തൊലി വളരെയധികം സഹായിക്കുന്നു.

Read More

ആത്മഹത്യകള്‍ ചെറുക്കാന്‍ കരുതലുമായി ‘ജീവരക്ഷ’

തിരുവനന്തപുരം: കോവിഡ്19 മഹാമാരിക്കെതിരെ ലോകം ഒന്നാകെ പോരാടുന്ന സമയത്താണ്  ലോക മാനസികാരോഗ്യ ദിനം (ഒക്ടോബര്‍ 10) ആചരിക്കുന്നത്. ‘എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ പ്രാപ്യം ഏവര്‍ക്കും എവിടെയും’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ വിഷയം.

Read More

വിധവാപെൻഷൻ ലഭിക്കുന്നവർക്ക് ക്ഷേമനിധി പെൻഷൻ നിഷേധിക്കരുത്

കൊച്ചി: തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്തു ദീർഘകാലം മുടക്കമില്ലാതെ വരിസംഖ്യയടച്ചു 60 വയസിൽ പെൻഷൻ ആകുന്ന വിധവകൾ വിധവ പെൻഷൻ വാങ്ങുന്നു എന്ന കാരണത്താൽ തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ നിന്നുമുള്ള പെൻഷൻ നിഷേധിക്കുന്നത് നീതീകരിക്കാനാവില്ലെന്നു കേരള തയ്യൽ ആൻറ് എംബ്രോയിഡറി വർക്കേഴ്സ് കോൺഗ്രസ് (കെ.ടി. ആൻ്റ് ഇ.ഡബ്ലിയു.സി.) പറഞ്ഞു.

Read More