റഷ്യയ്ക്കെതിരെ ആഞ്ഞടിച്ച് ബോറിസ് ജോണ്‍സണ്‍

Breaking News International Russia UK

റഷ്യ – ഉക്രെയ്ന്‍ സംഘര്‍ഷാവസ്ഥ ശരിയായ പരിഹാരമില്ലാതെ നീളുമ്പോള്‍ റഷ്യയ്ക്കെതിരെ കടുത്ത പരാമര്‍ശവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വിഘടനവാദ റിപ്പബ്ലിക്കുകളെ റഷ്യ അംഗീകരിച്ചത് ഉക്രൈനിൻറെ അഖണ്ഡതയുടെ നഗ്നമായ ലംഘനമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അതേസമയം, പ്രശ്നപരിഹാരസാദ്ധ്യതകള്‍ ഫലം കാണാതെ തുടരുന്നു. 2015 ലെ മിന്‍സ്‌ക് കരാര്‍ പ്രകാരമുള്ള ഉക്രൈനിലെ സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഏതാണ്ട് നിലച്ചിരിക്കുകയാണ്. ഉടമ്പടിയിലെ കക്ഷികള്‍ നിരന്തരം അത് ലംഘിച്ചതാണ് യുദ്ധസാഹചര്യമുണ്ടാക്കിയത്. രണ്ട് റിപ്പബ്ലിക്കുകളിലും സ്വയം പ്രസിഡന്റുമാരായി വിഘടനവാദി മേഖലകളുടെ നേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത് പ്രശ്നം രൂക്ഷമാക്കുന്നു. നിരവധി വിഘടനവാദികളായ ഉദ്യോഗസ്ഥരാണ് ഉക്രേനിയന്‍ സേനയുടെ ഓപ്പറേഷനുകളില്‍ കൊല്ലപ്പെട്ടത്. 2018 ഓഗസ്റ്റില്‍ ഡോണെറ്റ്സ്‌ക് കഫേയിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട വിമത നേതാവ് അലക്‌സാണ്ടര്‍ സഖര്‍ചെങ്കൊയാണ് ഇക്കൂട്ടത്തില്‍ പ്രധാനി.