പലസ്തീൻ : ഫലസ്തീനിലെ ഇന്ത്യൻ അംബാസഡർ മുകുൾ ആര്യ അന്തരിച്ചു. റാമല്ലയിലെ ഇന്ത്യൻ എംബസിയിലാണ് മുകുൾ ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം അറിയിച്ചത്. മുകുൾ ആര്യയുടെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി.
റാമല്ലയിലെ ഇന്ത്യയുടെ പ്രതിനിധി ശ്രീ മുകുൾ ആര്യയുടെ നിര്യാണത്തെ കുറിച്ച് അറിഞ്ഞപ്പോൾ അഗാധമായ ഞെട്ടലുണ്ടായെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹം മിടുക്കനും കഴിവുള്ളവനുമായിരുന്നു. അംബാസഡർ മുകുൾ ആര്യയുടെ പെട്ടെന്നുള്ള മരണത്തിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ അംബാസഡർ ടി എസ് തിരുമൂർത്തിയും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം പറഞ്ഞു, ‘ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്. ഇത്രയും ചെറുപ്പത്തിൽ തന്നെ ഒരു അത്ഭുത സഹപ്രവർത്തകൻ തട്ടിയെടുത്തു. അദ്ദേഹത്തിന്റെ കുടുംബത്തിന് എൻറെ അഗാധമായ അനുശോചനം.