കാലിഫോർണിയ : ഐഫോണിൻറെ ചില മോഡലുകള്‍ കാലഹരണപ്പെട്ടേക്കുമെന്ന മുന്നറിയിപ്പുമായി ആപ്പിള്‍. ഈ വര്‍ഷം സെപ്തംബറില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 14 വരുന്നതോടെ നിലവില്‍ ഉപയോഗത്തിലുള്ള ചില വിൻറെജ് മോഡലുകള്‍ കാലഹരണപ്പെടുമെന്നാണ് കമ്പനി സ്ഥിരീകരിച്ചത്. ചില മോഡലുകള്‍ കാലഹരണപ്പെടുമെന്ന വാര്‍ത്ത വന്നതോടെ ഒരു വിഭാഗം ഉപഭോക്താക്കളാകെ ആശങ്കയിലായിട്ടുണ്ട്.
ഐഫോണ്‍ 4 (8ജിബി), ഐഫോണ്‍ 4എസ്, ഐഫോണ്‍ 5, ഐഫോണ്‍ 5 സി, 6 പ്ലസ് വരെയുള്ള മോഡലുകള്‍ കാലഹരണപ്പെടുമെന്നാണ് ആപ്പിളിൻറെ പ്രസ്താവന നല്‍കുന്ന സൂചന.
ആപ്പിള്‍ വര്‍ഷം തോറും സോഫ്‌ട്വെയറുകളും ഡിവൈസുകളും സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഐഫോണിൻറെ പല പഴയ മോഡലുകളും അതിനെ സപ്പോര്‍ട്ട് ചെയ്യാറില്ല. വില്‍പ്പന മന്ദഗതിയിലാകുമെന്ന് കാണുന്നതിനാല്‍ കമ്പനി അതിൻറെ ഉല്‍പ്പാദനവും വിതരണവും നിര്‍ത്തിവെയ്ക്കുമെന്ന് കമ്പനി അറിയിച്ചു. അതിനാല്‍ മികച്ച സവിശേഷതകളുള്ള പുതിയ മോഡലിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് ഉപഭോക്താക്കളോട് ആപ്പിള്‍ അഭ്യര്‍ഥിച്ചു.
ആദ്യത്തെ ഐഫോണ്‍ മോഡല്‍ 2007 -ലാണ് ഇറങ്ങിയത്. ആപ്പിളിൻറെ ഐഫോണിൻറെ രംഗപ്രവേശത്തോടെ ആഗോളതലത്തില്‍ മൊബൈല്‍ ഫോണ്‍ വിപണി തന്നെ അപ്പാടെ മാറി. സാംസംഗിനെ പിന്തള്ളി സ്മാര്‍ട്ട്‌ഫോണുകളുടെ ഒന്നാം സ്ഥാനത്തേയ്ക്ക് ആപ്പിള്‍ എത്തുകയുമുണ്ടായി.