ചലചിത്ര നടിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു

Obituary

ചലചിത്ര നടിയും സാമൂഹിക പ്രവര്‍ത്തകയും ചൈല്‍ഡ് പ്രൊട്ടക്‌ട് ടീം സംസ്ഥാന വനിതാ ചെയര്‍പേഴ്സണുമായിരുന്ന പ്രസന്നാ സുരേന്ദ്രന്‍ (63)അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. മുന്‍കാല നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തിമിരം എന്ന ചിത്രം ഈയിടെ ഒ.ടി.ടി. വഴി റിലീസ് ചെയ്തിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ബര്‍മുഡയാണ് അവസാനം അഭിനയിച്ച ചിത്രം. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന സംഘടനയുടെ സംസ്ഥാന വനിത ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.