വിജയ് ബാബു കൊച്ചിയില്‍ എത്തി; സത്യം തെളിയും, കോടതിയില്‍ വിശ്വാസമുണ്ടെന്ന് നടന്‍

Breaking News Entertainment Kerala Movies Social Media

കൊച്ചി : യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഒളിവില്‍ പോയ വിജയ് ബാബു കൊച്ചിയിലെത്തി. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം, തിരികെയെത്തുന്നത്. കോടതിയിലും പൊലീസിലും തനിക്ക് വിശ്വാസമുണ്ടെന്നും അന്വേഷണവുമായി സഹകരിച്ച് സത്യം തെളിയിക്കുമെന്നും നടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ 22നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പലവട്ടം വിജയ് ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പരാതി. എന്നാല്‍ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് നടൻറെ വാദം.