പഞ്ചാബില്‍ ആം ആദ്മിയുടെ തേരോട്ടം

Breaking News Election India Politics

ന്യൂഡല്‍ഹി : പഞ്ചാബില്‍ വന്‍ അട്ടിമറിയുമായി ആം ആദ്മി,എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ച് ആദ്യഘട്ടത്തില്‍ തന്നെ ‘ആപ്പ് ‘ മുന്നിലേക്കെത്തുന്ന കാഴ്ചയാണ് പഞ്ചാബില്‍ കാണാന്‍ കഴിയുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ അരമണിക്കൂറില്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ആംആദ്മി പാര്‍ട്ടി ഒരു മണിക്കൂറീനു ശേഷം ലീഡ് പിടിക്കുകയാണ് ഉണ്ടായത്. അമൃത്സര്‍ ഈസ്റ്റില്‍ മത്സരിച്ച പഞ്ചാബ് പിസിസി അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് ദയനീയ പരാജയം. ഈ സീറ്റ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തപ്പോള്‍ സിദ്ദു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എ എ പി യുടെ ജീവന്‍ ജ്യോത് കൗര്‍ 5999 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത് .

പഞ്ചാബിലെ നിലവിലെ സീറ്റ് മുന്നേറ്റം (ഇന്ത്യന്‍ സമയം 10.37 AM )

എഎപി- 88 കോണ്‍ഗ്രസ്- 13 ശിരോമണി അകാലിദള്‍ – 8 എന്‍ഡിഎ -5

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന് രണ്ടാമൂഴം, എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുന്നു . ഇന്ത്യന്‍ സമയം 10.42AM ന് 308 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

സംസ്ഥാനത്ത് SP ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 106 സീറ്റുകളിലാണ് SP മുന്നേറുന്നത്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസും ബിഎസ്പിയും നാമാവിശേഷമാവുന്ന കണക്കുകളാണ് പുറത്തുവരുന്നത്.പഞ്ചാബ് ഒഴിച്ച് ബാക്കി 4 സംസ്ഥാനങ്ങളിലും BJP ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.