ചക്കക്കുരു കൊണ്ടൊരു സൂപ്പര്‍ സ്‌ക്രബ്

Beauty

ചക്കക്കുരു കൊണ്ട് ചര്‍മ സൗന്ദര്യത്തിനു സഹായിക്കുന്ന സ്‌ക്രബ് തയ്യാറാക്കാം. ഇത് പല തരത്തിലും ചര്‍മ സംരക്ഷണത്തിനായി ഉപയോഗിയ്ക്കുകയും ചെയ്യാം.

സൗന്ദര്യത്തിന് സ്‌ക്രബ് നല്‍കുന്നത് വലിയ ഗുണങ്ങളാണ്. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കുകയെന്നത് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ ഏറെ നല്ലതാണ്. ഇതിനായി പലപ്പോഴും പലരും ആശ്രയിക്കുന്നത് കൃത്രിമമായി ഉണ്ടാക്കിയ സ്‌ക്രബുകളാണ്. എന്നാല്‍ നമുക്കു തികച്ചും പ്രകൃതിദത്ത വഴികളിലൂടെ വീട്ടില്‍ തന്നെ ഉണ്ട്ക്കാന്‍ പറ്റിയ ഒന്നുണ്ട്. ഇത് ചക്കക്കുരു ഉപയോഗിച്ചാണ്. നമ്മള്‍ മിക്കവാറും പേര്‍ എറിഞ്ഞു കളയുന്ന ചക്കക്കുരു.