പാലക്കാട് ജില്ലയില്‍ താഴേത്തട്ടില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എ ഗോപിനാഥെന്ന് വിജയരാഘവന്‍

Politics

തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥിനെ വാനോളം പുകഴ്ത്തി സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പാലക്കാട് ജില്ലയില്‍ താഴേത്തട്ടില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഗോപിനാഥെന്ന് വിജയരാഘവന്‍ പറഞ്ഞു. അദ്ദേഹം കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി വലിയ ജനകീയ പിന്തുണയോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്നത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സ്വരമാണ് ഗോപിനാഥിന്റേതെന്നും വിജയരാഘവന്‍ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം.

ഡി സി സി വിവാദം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടി. പുതിയ നിയമന വിവാദത്തോടെ കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പുണ്ടായിരുന്നത് അഞ്ച്ഗ്രൂപ്പായി വളര്‍ന്നു. ദേശീയ തലത്തില്‍ തന്നെ തകരുന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കുന്ന ഒരു കാരണം കൂടിയാണിത്. കേരളത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ പുതിയ മാറ്റങ്ങള്‍ യു ഡി എഫിനെ വലിയ നാശത്തിലെത്തിക്കുമെന്നും എ വിജരാഘവന്‍ പറഞ്ഞു.