രാമകൃഷ്ണൻ എന്ന ഒരു മനുഷ്യൻ

General Health Story

തൃശൂർ : തൃശൂർ ട്രാഫിക് പോലീസ് യൂണിറ്റ് സബ് ഇൻസ്പെക്ടർ രാമകൃഷ്ണന് സ്വന്തമായി ഒരു മാരുതി ഓമ്നി വാൻ ഉണ്ട്. കോവിഡ് കാലത്ത് രോഗികളെ ആശുപത്രിയിലെത്തിക്കാനും ആരോരുമില്ലാത്തവരെ സഹായിക്കാനുമായി തന്റെ വാഹനം സൗജന്യമായി വിട്ടു നൽകാമെന്ന് രാമകൃഷ്ണൻ കഴിഞ്ഞ ദിവസം ഒരു വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. താമസം വിനാ ഈ സന്ദേശം സാമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.   

 താൻ മുഴുവൻ സമയവും ഡ്യൂട്ടിയിലായതിനാൽ സേവനങ്ങൾക്കായി വാഹനം ഓടിക്കാൻ സന്നദ്ധതയും ഡ്രൈവിങ്ങ് ലൈസൻസും ഉള്ളവരെ വാഹനം