കുട്ടിയുമായി സമ്ബര്‍ക്കത്തില്‍ വന്ന എട്ടു പേര്‍ക്കും നിപയില്ല ; പരിശോധനഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി

Kerala

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച്‌ മരിച്ച കുട്ടിയുമായി സമ്ബര്‍ക്കത്തില്‍ വന്ന എട്ടു പേര്‍ക്കും നിപയില്ല. ഇവരുടെ പരിശോധനഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ടുകാന്റെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ വലിയ ആശങ്ക ഒഴിഞ്ഞെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 48 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരെ എല്ലാവരുടേയും സാംപിള്‍ ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജമാക്കിയ ലാബില്‍ പരിശോധിക്കും. ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നത് വരെ എല്ലാവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ കിടത്തും. എട്ടുപേര്‍ക്കും നിലവില്‍ മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല.