ഇന്ത്യയുടെ 73ാമത് ചെസ് ഗ്രാന്റ്മാസ്റ്ററായി ഭരത് സുബ്രഹ്‌മണ്യം

Entertainment Headlines India Sports

മിലാന്‍: ഇറ്റലിയില്‍ നടന്ന ഗ്രാൻറ് മാസ്റ്റര്‍ മത്സരത്തില്‍ വിജയിച്ച് ഇന്ത്യയുടെ 73-ാമത്തെ ഗ്രാൻറ്മാസ്റ്ററെന്ന നേട്ടം കൈവരിച്ച് 14 വയസുകാരന്‍ ഭരത് സുബ്രഹ്‌മണ്യം. തൻറെ മൂന്നാമത്തെയും അവസാനത്തെയും GM norm നേടി ഒമ്പത് റൗണ്ടുകളില്‍ നിന്ന് 6.5 പോയിന്റ് നേടി മറ്റ് നാല് പേര്‍ക്കൊപ്പം ഏഴാം സ്ഥാനത്തെത്തിയാണ് ഭരത് ഈ നേട്ടം കൈവരിച്ചത്.

വെറും 14 വയസ്സും 2 മാസവും 23 ദിവസവും പ്രായമുള്ള കൊച്ചു മിടുക്കനാണ് തമിഴ്നാട്ടുകാരനായ ഗ്രാൻറ് മാസ്റ്റര്‍ ഭരത് സുബ്രഹ്‌മണ്യം. 2020 ഫെബ്രുവരിയില്‍ മോസ്‌കോയില്‍ നടന്ന മത്സരത്തിലും 2021 ഒക്ടോബറില്‍ ബല്‍ഗേറിയയില്‍ നടന്ന അണ്ടര്‍ 21 ടൂര്‍ണമെന്റിലും ഗ്രാൻറ്മാസ്റ്റര്‍ ടൈറ്റലിന് അര്‍ഹത നേടിയിരുന്നു ഭരത്.

ഒരു ചെസ്സ് കളിക്കാരന് ഒരു ഗ്രാൻറ് മാസ്റ്റര്‍ പദവി നേടുന്നതിന് മൂന്ന് GM norms ഉം 2,500 എലോ പോയിന്റുകളുടെ ലൈവ് റേറ്റിംഗും ആവശ്യമാണ്. ഭരത് സുബ്രഹ്‌മണ്യം 2020 ഫെബ്രുവരിയില്‍ മോസ്‌കോയിലെ എയ്റോഫ്‌ലോട്ട് ഓപ്പണില്‍ പതിനൊന്നാം സ്ഥാനത്തെത്തിയപ്പോള്‍ തൻറെ ആദ്യ ജിഎം മാനദണ്ഡം കൈവരിച്ചു.

2021 ഒക്ടോബറില്‍ ബള്‍ഗേറിയയില്‍ നടന്ന ജൂനിയര്‍ റൗണ്ട് ടേബിള്‍ അണ്ടര്‍ 21 ടൂര്‍ണമെന്റില്‍ 6.5 പോയിന്റുമായി നാലാം സ്ഥാനത്തെത്തിയതിന് ശേഷം തൻറെ രണ്ടാമത്തെ norm ഉറപ്പാക്കി. ഇറ്റലിയില്‍ നടന്ന ഗ്രാൻറ് മാസ്റ്റര്‍ മത്സരത്തില്‍ വിജയിച്ച് ഇന്ത്യയുടെ 73-ാമത്തെ ഗ്രാൻറ്മാസ്റ്ററെന്ന നേട്ടം കൈവരിച്ചതോടെ ഇറ്റലി ഈ കൊച്ചുമിടുക്കൻറെ ഭാഗ്യ വേദിയായി മാറി.