വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് മുന്നോടിയായി ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവർ കൊവിഡ് പോസിറ്റീവ്

Breaking News Covid Entertainment India Sports

ന്യൂഡൽഹി: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുമ്പാണ് ആശങ്കയുളവാക്കുന്ന വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ ടീമിലെ എട്ട് പേർക്കാണ് കൊറോണ ബാധിച്ചത്. ഇതിൽ മൂന്ന് ടീം കളിക്കാരും ബാക്കി 5 പേരും ടീമിനൊപ്പം പ്രവർത്തിക്കുന്ന ടീമിൻറെ കോച്ചിംഗ് സ്റ്റാഫിൻറെ ഭാഗമാണെന്നാണ് വിവരം.

ഇന്ത്യൻ ടീമിന് കൊറോണ ബാധിച്ചതായി ബിസിസിഐ ട്രഷറർ അരുൺ കുമാർ ധുമൽ അറിയിച്ചു. ടീം അംഗങ്ങളുടെ കൊറോണ റിപ്പോർട്ടിൽ ചില കളിക്കാർ ഉൾപ്പെടെ നിരവധി അംഗങ്ങൾ പോസിറ്റീവ് ആണെന്ന് എഎൻഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ബിസിസിഐ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നത്. എല്ലാ കളിക്കാരുടെയും ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 6 ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ എല്ലാ മത്സരങ്ങളും. ഫെബ്രുവരി 1 ചൊവ്വാഴ്ചയാണ് ഇന്ത്യൻ ടീം അഹമ്മദാബാദിലെത്തിയത്. ഫുട്ട് ടൈം ക്യാപ്റ്റനായി രോഹിത് ശർമ്മ ആദ്യമായാണ് ഏകദിന പരമ്പരയിലെത്തുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനം ഇന്ത്യൻ ടീമിൻറെ 1000-ാം ഏകദിന മത്സരമായിരിക്കും. അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യ ടീമായി ഇന്ത്യൻ ടീം മാറും. ഏകദിന ഫോർമാറ്റിൽ ഇതുവരെ ഒരു ടീമും ഈ നാഴികക്കല്ല് തൊട്ടിട്ടില്ല.