ഖത്തര്‍ ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ കഴിയാതെ വന്നതോടെ ഗോള്‍രഹിത സമനിലയില്‍ മത്സരം കലാശിക്കുകയായിരുന്നു. മത്സരം സമനിലയില്‍ ആയെങ്കിലും അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടി.
മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞിരുന്നില്ല.തുടയ്ക്ക് പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളിച്ചത്.ബ്രസീല്‍ നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിയിരുന്നു നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുള്ള ബ്രസീല്‍ ഒന്നാമതാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള അര്‍ജന്റീന രണ്ടാം സ്ഥാനത്തുമാണ്. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക.