ന്യൂഡല്‍ഹി: ഇന്ന് ഉച്ചയ്ക്ക് പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങിയ ഇറ്റലിയില്‍ നിന്നുള്ള വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മിലാനില്‍ നിന്ന് ഉച്ചയ്ക്ക് 1.30 ഓടെ അമൃത്സറില്‍ എത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 19 കുട്ടികളടക്കം 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, വിമാനം ടിബിലിസിയില്‍ (ജോര്‍ജിയയില്‍) ഇറക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒമിക്രോണ്‍ വ്യാപനം തീവ്രമായികൊണ്ടിക്കരിക്കുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളിലൊന്ന് ഇറ്റലി ആയതിനാല്‍ എല്ലാ യാത്രക്കാരെയും എത്തിച്ചേരുമ്പോള്‍ തന്നെ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് പോസിറ്റീവ് ആയ യാത്രക്കാരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്ക് അയക്കും. അതേസമയം, ഇറ്റലിയില്‍ നിന്നും പുറപ്പെടുമ്പോള്‍ കൊവിഡ് നെഗറ്റീവ് ആയിരുന്ന യാത്രക്കാര്‍ എന്തുകാരണത്താലാണ് പോസിറ്റീവ് ആയതെന്ന് പല യാത്രക്കാരും സംശയമുന്നയിച്ചു.