ആരോഗ്യ മേഖലയുടെ വികസനത്തിന്‌ മുൻഗണന അഡ്വ. ജോബ് മൈക്കിൽ എം.എൽ.എ

Breaking News India Kerala Latest News Politics

കോട്ടയം : ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 77 കോടി രൂപയുടെ പ്രാഥമിക പ്രോജക്ട് റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു

കോട്ടയം ജില്ലയിലെ ഏറ്റവും തിരക്കേറിയ സർക്കാർ ആശുപത്രികളിൽ ഒന്നാണ് ചങ്ങനാശേരി ജനറൽ ആശുപത്രി. കോട്ടയം,ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള ഒരുപാട് ആളുകളുടെ ആശ്രയമാണ് ഇത്. പ്രദേശത്തെ ഉയർന്ന ജനസാന്ദ്രതയും, കുട്ടനാടിന്റെയും ഹൈറേഞ്ചിന്റെയും പ്രവേശനകവാടം എന്ന പ്രത്യേകതയും കണക്കിലെടുത്ത്, ചങ്ങനാശ്ശേരിയിലെ ജനറൽ ആശുപത്രി നവീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവൺമെന്റിനെ ബോധിപ്പിച്ചതായി എം. എൽ. എ വ്യക്തമാക്കി.

ഇതേതുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി ഇന്നലെത്തന്നെ (01.07.202) ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടതനുസരിച്ച് ഉന്നതതലയോഗം നടന്നു. കിഫ്‌ബി അഡിഷണൽ സി.ഇ.ഒ സത്യജിത് രാജൻ ഐ.എ.എസ്, ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീരാം വെങ്കിട്ടരാമൻ ഐ എ എസ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ആർ രാജൻ, കിഫ്ബി ജനറൽ മാനേജർ പി എ ഷൈല, ടെക്നിക്കൽ അഡ്വൈസർ ശ്രീകണ്ഠൻ നായർ എന്നിവർ, ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ സംബന്ധിച്ചു.
എത്രയും പെട്ടെന്ന് തുടർ നടപടികൾ സ്വീകരിക്കുന്നതിനും,
എല്ലാവരുടെയും സ്വപ്നം പോലെ ചങ്ങനാശ്ശേരിയുടെ ആരോഗ്യമേഖലയ്ക്ക് കരുത്തായി നവീകരിച്ച ജനറൽ ആശുപത്രി മാറും എന്ന് വിശ്വസിക്കുന്നതായും, കൂടാതെ നാടിനും ജനങ്ങൾക്കും പുരോഗതി വരിക്കാവുന്ന എല്ലാ മേഖലകളിലും നമ്മൾ കൂട്ടായ പ്രവർത്തങ്ങളിലൂടെ ഒരുപാട് മുന്നോട്ടു പോകുവാനുണ്ടെന്നും അതിനായി എല്ലാവർക്കും ഒരുമിച്ചു ഒറ്റക്കെട്ടായി മുന്നേറാം. ഞാൻ കൂടെതന്നെയുണ്ട് എന്നും എം. എൽ.എ അഡ്വ. ജോബ് മൈക്കിൾ പറഞ്ഞു.