ഒന്നാം നമ്പര്‍ ടീമിനെ വീഴ്ത്താന്‍ അട്ടിമറിയ്ക്കൊരുങ്ങി അയര്‍ലണ്ട്
ഡബ്ലിന്‍ : വീറും വാശിയുമേറുന്ന അയര്‍ലണ്ട് – ഇന്ത്യ ട്വന്റി 20 പോരാട്ടം നാളെ ഡബ്ലിനില്‍. ലോകത്തിലെ ഒന്നാം നമ്പര്‍ ടീമുകളിലൊന്നായ ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളിലൂടെ മികവുണ്ടാക്കാനാണ് 14ാം റാങ്കുകാരായ അയര്‍ലണ്ടിൻറെ ലക്ഷ്യം. ഞായറാഴ്ചയും ചൊവ്വാഴ്ചയുമായി മാലഹൈഡിലാണ് മത്സരങ്ങള്‍. നാളത്തെ ഗെയിമിൻറെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുതീര്‍ന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നിലച്ചുപോയ ക്രിക്കറ്റ് മൈതാനങ്ങളെ ജനക്കൂട്ടം വീണ്ടെടുക്കുന്ന കാഴ്ച കൂടിയാകുമിത്. 2019ന് ശേഷം ആദ്യമായാണ് അയര്‍ലണ്ട് പുരുഷ രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റിന്‍സിയില്‍ പരിക്കില്‍ നിന്ന് […]
നോർവേ വെടിവെപ്പ്: 2 മരണം
ഓസ്ലോ : അമേരിക്കയുൾപ്പെടെ പല രാജ്യങ്ങളിലും വെടിവയ്പ്പ് നടന്നതിന് പിന്നാലെ, ഇപ്പോൾ യൂറോപ്പിന്റെ വടക്കൻ രാജ്യമായ നോർവേയിൽ നിന്ന് വെടിവയ്പ്പിൻറെ റിപ്പോർട്ടുകൾ വരുന്നു. ശനിയാഴ്ച രാവിലെ നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിലെ ഒരു നിശാക്ലബിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഒരു നിശാക്ലബിന് നേരെ നിരവധി വെടിവയ്പ്പ് നടന്നതായി ഓസ്ലോ പോലീസ് ഡിസ്ട്രിക്റ്റിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് […]
രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. വ്യാഴാഴ്ച്ച വയനാട്ടിലെത്തുന്ന രാഹുല്‍ ജൂണ്‍ 30 ജൂലൈ 1, 2 എന്നീ തീയതികളില്‍ കേരളത്തിലുണ്ടാകും. രാഹുല്‍ഗാന്ധിയ്ക്ക് വന്‍ സ്വീകരണമൊരുക്കുമെന്ന് ഡിസിസി അറിയിച്ചു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. തിരുവനന്തപുരത്ത് എകെ ജി സെന്ററിന് മുന്നില്‍ വന്‍ പ്രതിഷേധമുണ്ടായി. സി പിഎം സംസ്ഥാന കമ്മിറ്റി ഓഫീസുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച […]